റിയാദ് മെട്രോയ്ക്ക് ലോകത്തിന്റെ അംഗീകാരം: മികച്ച നാല് ഗതാഗത പദ്ധതികളിലൊന്ന്

തിരുവനന്തപുരം: പെട്രോളില്‍ എഥനോളിന്റെ അളവ് അറിയാന്‍ കേരളത്തിലും പരിശോധന തുടങ്ങി. കര്‍ണാടകയില്‍ എഥനോള്‍ അളവ് കൂടുതലാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലെ നാല് ജില്ലകളില്‍ പരിശോധന നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പമ്പുകളില്‍ നിന്ന് ആറു സാമ്പിളുകളാണ് ശേഖരിച്ചരിച്ചത്. ഓയില്‍ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആയിരുന്നു സാമ്പിള്‍ ശേഖരണം.
കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ 31 ശതമാനം വരെ എഥനോള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്. പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്കാകും തുടര്‍ നടപടി. എഥനോള്‍ അളവ് കൂടുതലുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതില്‍ നേരത്തെ തന്നെ വിമര്‍ശനമുണ്ട്. മൈലേജ് കുറയുന്നു, വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നു തുടങ്ങി പരാതികളാണ് ഉയരുന്നത്.