റിയാദ് മെട്രോയ്ക്ക് ലോകത്തിന്റെ അംഗീകാരം: മികച്ച നാല് ഗതാഗത പദ്ധതികളിലൊന്ന്

റിയാദ്: ലോകത്തെ മികച്ച നാല് ഗതാഗത പദ്ധതികളിലൊന്നായി റിയാദ് മെട്രോ തിരഞ്ഞെടുക്കപ്പെട്ടു. സ്പെയിനിലെ ബാര്‍സിലോനയില്‍ നടന്ന സ്മാര്‍ട്ട് സിറ്റി എക്സ്പോ വേള്‍ഡ് കോണ്‍ഗ്രസ് 2026ലാണ് ഈ അംഗീകാരം ലഭിച്ചത്. ലോകത്തെ ഏറ്റവും വലുതും നൂതനവുമായ പൊതുഗതാഗത സംവിധാനങ്ങളിലൊന്നാണ് റിയാദ് മെട്രോ. 68 രാജ്യങ്ങളില്‍നിന്നുള്ള 533 പദ്ധതികളാണ് മത്സരത്തിനെത്തിയത്.
ഗതാഗതക്കുരുക്ക് കുറയ്ക്കുക, യാത്രാസൗകര്യം മെച്ചപ്പെടുത്തുക, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. നഗരത്തിന്റെ ജനസംഖ്യാ വര്‍ധനയും അതിവേഗ വികസനവും മുന്നില്‍ക്കണ്ടുള്ള സുസ്ഥിര ഗതാഗത സംവിധാനത്തിന്റെ പ്രധാന ഭാഗമാണിത്.
റിയാദ് ഡേറ്റ ഹബ്, ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യ, ഗ്രീന്‍ റിയാദ് പദ്ധതി, ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയും എക്സ്പോയില്‍ പരിചയപ്പെടുത്തുന്നു. നഗരങ്ങളുടെ ഭാവിയും സുസ്ഥിര വികസനവും ചര്‍ച്ച ചെയ്യുന്ന ആഗോള വേദിയാണ് സ്മാര്‍ട്ട് സിറ്റി എക്സ്പോ.