നെതന്യാഹുവിനെ മറികടന്ന് ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരണ ചുമതല നല്കി പ്രസിഡന്റ്

ദുബൈ: യുഎഇയിലെ കാര്‍ റെന്റല്‍ കമ്പനികള്‍ വാടകയ്ക്ക് നല്കുന്ന എല്ലാ വാഹനങ്ങളിലും അംഗീകൃത ട്രാക്കിങ് ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് പുതിയ ഫെഡറല്‍ ട്രാഫിക് ചട്ടം. 2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമപ്രകാരം വാഹനങ്ങളും വാടക കരാറുകളും ആഭ്യന്തര മന്ത്രാലയവും ബന്ധപ്പെട്ട ലൈസന്‍സിങ് അതോറിറ്റിയും അംഗീകരിച്ച ഏകീകൃത ഇലക്ട്രോണിക് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
2026ലെ കാബിനറ്റ് തീരുമാനം നമ്പര്‍ 174 പ്രകാരമാണ് പുതിയ നിയന്ത്രണങ്ങള്‍. റോഡ് ഗതാഗതം സംബന്ധിച്ച 2024ലെ ഫെഡറല്‍ ഡിക്രി നിയമം നമ്പര്‍ 14 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നത്. പുതിയ ചട്ടപ്രകാരം ബന്ധപ്പെട്ട ലൈസന്‍സിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ കാര്‍ റെന്റല്‍ ബിസിനസ് നടത്താനാവില്ല. ഇതിനായി നാല് പ്രധാന നിബന്ധനകള്‍ പാലിക്കണം.
വാടകയ്ക്ക് നല്കുന്ന ഓരോ വാഹനത്തിലും ലൈസന്‍സിങ് അതോറിറ്റി അംഗീകരിച്ച ട്രാക്കിങ് ഉപകരണം സ്ഥാപിക്കണം. ആഭ്യന്തര മന്ത്രാലയവും ബന്ധപ്പെട്ട അതോറിറ്റിയും അംഗീകരിച്ച ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് അംഗത്വം നേടണം. ബന്ധപ്പെട്ട അധികാരികള്‍ നിര്‍ദേശിക്കുന്ന മറ്റ് നിബന്ധനകളും പാലിക്കണം. കൂടാതെ കാര്‍ റെന്റല്‍ ബിസിനസ് നടത്താന്‍ അനുമതി നല്കുന്ന സാധുവായ വാണിജ്യ ലൈസന്‍സും ഉണ്ടായിരിക്കണം. ഓപ്പറേറ്റിങ് പെര്‍മിറ്റിന് ഒരു കലണ്ടര്‍ വര്‍ഷമായിരിക്കും കാലാവധി. തുല്യ കാലയളവിലേക്ക് ഇത് പുതുക്കാനും അനുമതിയുണ്ടാകും.
റെന്റല്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അവ സഞ്ചരിക്കുന്ന ഭൂമിശാസ്ത്രപരമായ മേഖലകള്‍ നിരീക്ഷിക്കുന്നതിനും വാടക ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം പ്രത്യേക ഇലക്ട്രോണിക് സംവിധാനം രൂപകല്പന ചെയ്ത് നടപ്പാക്കും.
ഉപഭോക്താക്കള്‍ക്ക് സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ വാഹനം വാടകയ്ക്ക് നല്‍കാവൂ. ലൈസന്‍സിങ് അതോറിറ്റി അംഗീകരിച്ച ഏകീകൃത മാതൃകയിലുള്ള വാടക കരാര്‍ ഉപയോഗിക്കണം. എല്ലാ വാടക കരാറുകളും അംഗീകൃത ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബന്ധപ്പെട്ട അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പനിയുടെ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തതും വാടകയ്ക്ക് നല്കാന് അനുമതിയുള്ളതുമായ വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. ബന്ധപ്പെട്ട അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വാടക കരാറില്ലാതെ മറ്റൊരു റെന്റല്‍ കമ്പനിക്ക് വാഹനം കൈമാറാനോ വാടകയ്ക്ക് നല്‍കാനോ പാടില്ല. അതേസമയം, ഒരേ റെന്റല്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേക വ്യവസ്ഥകളോടെ അനുമതിയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലൈസന്‍സിങ് അതോറിറ്റി തീരുമാനിക്കും.