ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

കഥാകവിതാ മത്സരങ്ങളുടെ വിജയികള്‍: കഥാവിഭാഗത്തില്‍ നജിം കൊച്ചുകലുങ്ക് (ഒന്നാം സമ്മാനം), ഇസ്മയില്‍ കൂളത്ത് (രണ്ടാം സമ്മാനം), കവിതാ വിഭാഗത്തില്‍ ഷിഹാബുദ്ദീന് കുമ്പിടി (ഒന്നാം സ്ഥാനം), രാമചന്ദ്രന് മൊറാഴ (രണ്ടാം സ്ഥാനം)
ദുബൈ: റഫീഖ് വയനാട്, ഷിറാസ് വാടാനപ്പള്ളി എന്നിവരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ‘അക്ഷരക്കൂട്ടം സാഹിത്യമത്സരം 2026’ കഥാകവിതാ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ നജിം കൊച്ചുകലുങ്ക് രചിച്ച ‘റൂഹ്’ ഒന്നാം സമ്മാനവും, ഇസ്മയില്‍ കൂളത്തിന്റെ ‘ബറാസത്തിലെ ആറ് സെന്റ്’ രണ്ടാം സമ്മാനവും നേടി. കവിതാ വിഭാഗത്തില്‍ ഷിഹാബുദ്ദീന് കുമ്പിടിയുടെ ‘ഫാത്തിമ മില്ല്’ ഒന്നാം സ്ഥാനത്തിനും, രാമചന്ദ്രന് മൊറാഴയുടെ ‘തെയ്യചരിതം’ രണ്ടാം സ്ഥാനത്തിനും അര്‍ഹമായി. ഷാജി ഹനീഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്ഷരക്കൂട്ടം അഡ്മിന് അംഗങ്ങളായ എം.സി. നവാസ്, റീന സലീം, ഈപ്പന് തോമസ്, റസീന ഹൈദര്‍, അനൂപ് കുമ്പനാട്, അജിത് വള്ളോലി, സജ്ന അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.
കഥകളുടെ പ്രാഥമിക ഘട്ട വിധിനിര്‍ണയം എഴുത്തുകാരന് അനില്‍ ദേവസ്സിയും, എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ രമേശ് പെരുമ്പിലാവും നിര്‍വഹിച്ചു. കവികളും സാംസ്കാരിക പ്രവര്‍ത്തകരുമായ പി. ശിവപ്രസാദ്, കെ. ഗോപിനാഥ് എന്നിവരായിരുന്നു കവിതകളുടെ പ്രാഥമിക ജൂറി. തുടര്‍ന്ന്, കഥാകൃത്തും അധ്യാപകനുമായ അനൂപ് അന്നൂര്‍ കഥകളുടെയും, റെജി എസ്. പാങ്ങോട് കവിതകളുടെയും അന്തിമ വിധിനിര്‍ണയം നടത്തി. വിജയികള്‍ക്കുള്ള പുരസ്കാര പത്രവും ക്യാഷ് അവാര്‍ഡും ശില്പി നിസാര്‍ ഇബ്രാഹിം രൂപകല്‍പ്പന ചെയ്ത ശില്പവും ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് അക്ഷരക്കൂട്ടം അഡ്മിന് ടീം അറിയിച്ചു.