സിപിഎമ്മില്‍ ശുദ്ധീകരണം വേണമെന്ന് പി.ജയരാജന്

ദുബൈ: ലണ്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിരുന്ന ഹൂതി അനുകൂല ടെലിവിഷന്‍ ചാനലായ അല്‍ മസീറ ടിവിയെ ബ്രിട്ടനിലെ ഔദ്യോഗിക കമ്പനിപ്പട്ടികയില് നിന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി ആരംഭിച്ചു. ചാനലിനെതിരെ നിര്‍ബന്ധിത രജിസ്ട്രേഷന് റദ്ദാക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചു. ബ്രിട്ടനില്‍ 10 വര്‍ഷത്തിലേറെയായി കമ്പനിയായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവിടെനിന്ന് യഥാര്‍ഥത്തില്‍ ഒരു ഉള്ളടക്കവും സംപ്രേഷണം ചെയ്തിരുന്നില്ലെന്ന് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട സ്ഥാപനത്തിന് ബ്രിട്ടനില്‍ സാന്നിധ്യം നിലനിര്‍ത്തുന്നത് സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഹൂതികള്‍ക്ക് യുകെ വിസ ലഭിക്കുന്നതിന് മറവായി ചാനലിന്റെ രജിസ്ട്രേഷന് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടോ എന്ന് സംശയം ഉയര്‍ന്നിരുന്നു. അനധികൃത സാമ്പത്തിക ഇടപാടുകള്‍, രാഷ്ട്രീയ എതിരാളികളെക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങിയ കാര്യങ്ങളിലും ആശങ്ക ഉയര്‍ന്നിരുന്നു. ഹൗസ് ഓഫ് കോമണ്‍സില്‍ എംപി ബോബ് ബ്ലാക്ക് മാന്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
അല്‍ മസീറയുടെ ബ്രിട്ടീഷ് കമ്പനി ഇപ്പോള്‍ അല്‍മസീറ ടിവി ചാനല്‍ ലിമിറ്റഡ് എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലണ്ടനിലെ ഹാങ്കര്‍ ലേനിലുള്ള വിലാസമാണ് കമ്പനീസ് ഹൗസ് രേഖകളില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ആ വിലാസത്തില്‍ ഇപ്പോള്‍ ഒരു കോഫി ഷോപ്പാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനി അക്കൗണ്ടുകളും സ്റ്റേറ്റ്മെന്റും സമര്‍പ്പിക്കേണ്ട സമയപരിധി കഴിഞ്ഞതിനാലാണ് ഇപ്പോഴത്തെ അടച്ചുപൂട്ടല്‍ നടപടി ഉണ്ടായതെന്നാണ് കമ്പനീസ് ഹൗസ് നല്കുന്ന പൊതുവായ വിശദീകരണം. എന്നാല്‍ ഈ പ്രത്യേക കേസില്‍ നടപടി സ്വീകരിച്ചതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ചാനലിന് നോട്ടീസിനെതിരെ പ്രതികരിക്കാനും കമ്പനി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിയിക്കാനും രണ്ട് മാസം സമയം ലഭിക്കും. നടപടി തടയാന്‍ സാധിക്കാത്ത പക്ഷം കമ്പനി നിയമപരമായി പിരിച്ചുവിടപ്പെടുകയും ബ്രിട്ടനില്‍ ഒരു ട്രേഡിംഗ് സ്ഥാപനമായി നിലനില്ക്കാതാകുകയും ചെയ്യും. അല്‍ മസീറ ടിവി ഹൂതി വിമതരുടെ പ്രധാന മാധ്യമമുഖമായാണ് കണക്കാക്കപ്പെടുന്നത്.