ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

റിയാദ്: കെഎംസിസി വെല്‍ഫെയര്‍ വിംഗിന്റെ ഇടപെടല്‍, റിയാദില്‍ മരിച്ച നിലമ്പൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. റിയാദിലെ ദിരിയ്യയില്‍ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ട നിലമ്പൂര്‍ ഉപ്പട സ്വദേശി അച്ചക്കോട്ടില്‍ വീട്ടില്‍ അനന്തു (24)ന്റെ മൃതദേഹം ഇന്ന് രാത്രി വിമാനമാര്‍ഗ്ഗം നാട്ടിലേക്ക് കൊണ്ടുപോകും. നേരത്തെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പോലീസില്‍ നിന്നും ഹോസ്പിറ്റലില്‍ നിന്നുമുള്ള രേഖളെല്ലാം ലഭിച്ച ശേഷം സ്പോണ്സര് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് വഹിക്കാന്‍ കഴിയില്ല എന്നറിച്ചതോടെ കുടുംബം പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങ്ങ് വളണ്ടിയറും റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ്ങ് ചെയര്‍മാനുമായ റഫീഖ് മഞ്ചേരി സ്പോണ്‍സറുടെ പ്രതികരണവും, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും എംബസ്സിയില്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ എംബസ്സി വെല്‍ഫെയര്‍ ഫണ്ട് മുഖാന്തരം മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കുകയായിരുന്നു. മൃതദേഹം എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലെത്തിക്കാനുള്ള നോര്‍ക്ക ആംബുലന്‍സും ഇതോടൊപ്പം കെഎംസിസി സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി റിയാദില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. പിതാവിന്റെ സഹോദരന് ഷിബു മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങ് വൈസ് ചെയര്മാന് ഉമ്മര്‍ അമാനത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ പോത്തുകല്ലില്‍ സംസ്കരിക്കും.