ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്

ദുബൈ: അറേബ്യന്‍ ട്രാവര്‍ മാര്‍ക്കറ്റില്‍ ദുബൈ ജിഡിആര്‍എഫ്എ യുടെ സജീവ സാന്നിധ്യമുണ്ടാവും. സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സന്ദര്‍ശകരുടെ യാത്രാനുഭവം കൂടുതല്‍ സുഗമവും വേഗത്തിലുമാക്കുന്ന സമഗ്ര സേവന സംവിധാനങ്ങള്‍ അവതരിപ്പിക്കും. സന്ദര്‍ശകര്‍ക്കും ട്രാവല്‍ടൂറിസം മേഖലയിലെ പ്രതിനിധികള്ക്കുമായാണ് വിവിധ സേവനങ്ങളും സാങ്കേതിക സംവിധാനങ്ങളും അവതരിപ്പിക്കുന്നത്. ദുബൈയിലെത്തുന്ന സന്ദര്‍ശകന്റെ പ്രവേശനം മുതല്‍ യാത്ര പൂര്‍ത്തിയാക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങള്‍ കൂടുതല്‍ എളുപ്പവും വേഗത്തിലുമാക്കുന്നതിനുള്ള റെഡ് കാര്‍പെറ്റ്, ക്ലിക്ക് ആന്‍ഡ് ട്രാവല്‍, അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, 60 ദിവസത്തെ എന്‍ട്രി വിസ, അല്‍സആദ കാര്‍ഡ് തുടങ്ങിയ സേവനങ്ങളാണ് ജി ഡി ആര് എഫ് എ സ്റ്റാളിലെ പ്രധാന ആകര്ഷണങ്ങള്. ശൈഖ് സായിദ് ഹാള്‍ 1, സോണ്‍ 29ലാണ് ജി.ഡി.ആര്.എഫ്.എ ദുബൈയിയുടെ പവലിയന് ഒരുക്കിയിരിക്കുന്നത്.
ലോകത്തെ പ്രമുഖ ട്രാവല്‍ടൂറിസം മേളകളിലൊന്നായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ പങ്കാളിത്തം യാത്രാടൂറിസം മേഖലയിലെ പ്രൊഫഷണലുകള്‍, പങ്കാളികള്‍, സന്ദര്‍ശകര്‍ എന്നിവരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും ജനറല്‍ ഡയറക്ടറേറ്റ് വികസിപ്പിച്ച സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമുള്ള അവസരമാണെന്ന് അധികൃതര്‍ പറഞ്ഞു. വേഗത, സൗകര്യം, സേവന മികവ് എന്നിവ സംയോജിപ്പിക്കുന്ന സംവിധാനങ്ങളിലൂടെ യുഎഇയുടെ മത്സരക്ഷമതയും ആഗോള ടൂറിസം, ബിസിനസ്, താമസ കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ പങ്കാളിത്തം സന്ദര്‍ശകരുടെ യാത്രയിലെ ഓരോ ഘട്ടവും സുഗമമാക്കുന്നതിനായി ജി ഡി ആര് എഫ് എ വികസിപ്പിച്ച പരിഹാരങ്ങള്‍ യാത്രാടൂറിസം മേഖലയെ പരിചയപ്പെടുത്തുന്നതിനുള്ള അവസരമാണെന്ന് ജി ഡി ആര് എഫ് എ ദുബായ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഫോര്‍ എയര്‍പോര്‍ട്സ് മേജര്‍ ജനറല്‍ തലാല്‍ അഹമ്മദ് അല്‍ ഷന്ഖീതി പറഞ്ഞു. പങ്കാളികളുമായി സഹകരിച്ച് യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കൂടുതല്‍ വേഗതയേറിയതും വഴക്കമുള്ളതുമായ സേവനങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സുരക്ഷിതവും തടസ്സരഹിതവും സംയോജിതവുമായ യാത്രാനുഭവം നല്‍കാനുള്ള ദുബായിയുടെ സന്നദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . അതോടൊപ്പം ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കും ഇത് പിന്തുണ നല്‍കുന്നുവെന്ന് മേജര്‍ ജനറല്‍ തലാല്‍ അഹമ്മദ് അല്‍ ഷന്ഖീതി കൂട്ടിച്ചേര്‍ത്തു.
ദുബൈ അന്താരാഷ്ട്ര വിമാനത്തില്‍ യാത്ര വേഗത്തിലാക്കാന്‍ ഒരുക്കിയിരിക്കുന്ന അത്യാധുനിക സംവിധാനങ്ങള്‍ അവതരിപ്പിക്കും. ബയോമെട്രിക് സംവിധാനവുമായി റെഡ് കാര്‍പെറ്റ്, തിരക്കുള്ള സമയങ്ങളില്‍ ഇമിഗ്രേഷന്‍ എളുപ്പത്തില്‍ ചെയ്യാവുന്ന മൊബൈല്‍ വഴി ക്ലിക്ക് ആന്‍ഡ് ട്രാവല്‍ തുടങ്ങിയവ ഇവിടെ അനുഭവിക്കാനാവും. അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റാളില്‍ ലഭിക്കും. ജി ഡി ആര് എഫ് എ ദുബൈയുടെ ഇവന്‍സ് ആന്‍ഡ് കോളിറ്റി ഓഫ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റ് അവതരിപ്പിക്കുന്ന ALSAADA Card സേവനവും പ്രദര്‍ശനത്തിലെ ശ്രദ്ധേയമായ സംവിധാനമാണ്. ദുബായ് പ്രവേശന കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ടൂറിസം, യാത്ര, ഭക്ഷണം, റീട്ടെയില്‍, ആരോഗ്യംസൗന്ദര്യം, വാഹന സേവനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ വിപുലമായ പങ്കാളി ശൃംഖല നല്കുന്ന പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ഇതിലൂടെ ലഭിക്കും. പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് ALSAADA ആപ്പില്‍ എങ്ങനെ പ്രവേശിക്കാമെന്നും ദുബായിലെ താമസകാലത്ത് ലഭ്യമായ വിവിധ ഓഫറുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും സ്റ്റാളിലെ വിദഗ്ധരില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാം.