ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്

ദുബൈ: യുഎഇയില്‍ 1448 ഹിജ്റ വര്‍ഷത്തെ റബീഉല്‍ ആഖിര്‍ (റബീഉല്‍ താനി) മാസത്തിന്റെ തുടക്കം പ്രഖ്യാപിച്ച് യുഎഇ ഫത്വ കൗണ്‍സില്‍. സെപ്റ്റംബര്‍ 13, ഞായറാഴ്ചയായിരിക്കും റബീഉല്‍ ആഖിര്‍ ഒന്നാം തിയതിയെന്ന് കൗണ്‍സില്‍ അറിയിച്ചു. എക്സിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബര്‍ 12, ശനിയാഴ്ചയോടെ റബീഉല്‍ അവ്വല്‍ മാസം 30 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും, അതിനെത്തുടര്‍ന്ന് ഞായറാഴ്ച പുതിയ മാസം ആരംഭിക്കുമെന്നും ഫത്വ കൗണ്‍സില്‍ വ്യക്തമാക്കി. രാജ്യത്തെ പ്രത്യേക ശാസ്ത്ര സ്ഥാപനങ്ങളുമായി ചേര്‍ന്ന് ചന്ദ്രക്കല ദര്‍ശനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്. നിലവിലുള്ള ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം 2027 ഫെബ്രുവരി 8, തിങ്കളാഴ്ചയായിരിക്കും യുഎഇയില്‍ റമദാന് ആരംഭിക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്. റമദാന് മാസപ്പിറവി ദര്‍ശിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഔദ്യോഗിക തീയതി സ്ഥിരീകരിക്കുക.