ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് മലയാളിയായ ഡോ. അജിമോള്‍ പ്രദീപിന്

ന്യൂഡല്‍ഹി: മധ്യപൗരസ്ത്യ മേഖലയില്‍ അമേരിക്കയുടെ ‘പൊലീസുകാരന്റെ’ ആവശ്യമില്ലെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്. മേഖലയുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഇവിടുത്തെ രാജ്യങ്ങളാണെന്നും, പുറത്തുനിന്നുള്ള ഇടപെടലുകള്‍ക്ക് പകരം പ്രാദേശിക രാജ്യങ്ങള്‍ തമ്മിലുള്ള സംവാദത്തിനും നയതന്ത്രത്തിനും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന 18ാമത് ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് പെസഷ്കിയാന്റെ പരാമര്‍ശം. ഉച്ചകോടിക്കിടെ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പെസഷ്കിയാന് ഇക്കാര്യം വ്യക്തമാക്കിയത്. മധ്യപൗരസ്ത്യ മേഖലയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ സംവാദത്തിനും നയതന്ത്ര പരിഹാരത്തിനും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കന്‍ ഇടപെടലുകള്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായാണ് ഇറാന്റെ നിലപാട്. അതേസമയം, മേഖലയില്‍ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കണമെന്ന നിലപാട് ഇന്ത്യയും ബ്രിക്സ് വേദിയില്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
‘ഞങ്ങള്‍ക്ക് ഒരു പ്രാദേശിക പൊലീസുകാരന്റെ ആവശ്യമില്ല. മേഖലയിലെ ഭൂപ്രദേശിക അഖണ്ഡതയും സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുക ഇവിടുത്തെ പ്രധാന ശക്തികള്‍ക്കും മേഖലയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്കും മാത്രമാണ്,’ ഇറാന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് പെസഷ്കിയാന്റെ പരാമര്‍ശം. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത തര്‍ക്കം നിലനില്‍ക്കുകയാണ്. അതേസമയം, യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അത് തുടരുന്നതിനും താല്പര്യമില്ലെന്നും പെസഷ്കിയാന് പറഞ്ഞു. ജനങ്ങള്‍ അനുഭവിച്ച അനീതികള്‍ക്കിടയിലും സമാധാനമാണ് ഇറാന്റെ മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍രാജ്യങ്ങളുമായും മുസ്ലിം രാജ്യങ്ങളുമായും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഇറാന് പ്രതിജ്ഞാബദ്ധമാണെന്ന് പെസഷ്കിയാന് പറഞ്ഞു. മുസ്ലിം അയല്‍രാജ്യങ്ങളുമായി ഇറാന് പ്രശ്നങ്ങളൊന്നുമില്ലെന്നും സൗഹൃദ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നയങ്ങളും ഇസ്രയേലിന്റെ നടപടികളുമാണെന്ന് ഇറാന് പ്രസിഡന്റ് ആരോപിച്ചു. സ്വതന്ത്ര രാജ്യങ്ങള്‍ക്ക് സ്വന്തം ഭാവി സ്വയം തീരുമാനിക്കാനുള്ള അവകാശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.