ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

മനാമ: ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കെഎംസിസി ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ചിത്രപദര്ശനം ഓഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം 6:30 ന് കെഎംസിസി ബഹ്റൈന്‍ ആസ്ഥാന മന്ദിരത്തിലെ ഇ.അഹമ്മദ് മെമ്മോറിയല്‍ ഹാളില്‍ നടക്കും. ദി വീക്ക് ഇന്‍ ബഹ്റൈന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ രാജി ഉണ്ണികൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഒന്നാം സ്വാതന്ത്ര്യ സമരമായ 1857 ലെ ശിപായി ലഹള തൊട്ട് 1947 ആഗസ്റ്റ് 14 ന് അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപനം വരെയുള്ള സമരതുടര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ പ്രതിപാദിക്കുന്ന ഘടനയിലാണ് ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രം ചിത്ര പ്രദര്‍ശനത്തിലൂടെ ദൃശ്യാവിഷ്കാരത്തിനായി തയ്യാറാക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാന ചരിത്ര മുഹുര്‍ത്തങ്ങളും അതിന് നേതൃത്വം കൊടുത്ത ധീര ദേശാഭിമാനികളെയും പുതിയ തലമുറയില്‍ ചര്‍ച്ചക്ക് വിധേയമാക്കുകയാണ് ലക്ഷ്യം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കടന്നുവരവും, അതിലൂടെ സാധ്യമാക്കിയ ബ്രിട്ടീഷ് അധിനിവേശവും, ഇതിനെതിരെ രൂപപ്പെട്ട ഇന്ത്യക്കാരുടെ ജനകീയ മുന്നേറ്റങ്ങളും, ജീവന് ത്യജിച്ച് പോരാടിയ നമ്മുടെ ദേശീയ നേതാക്കളും, ഇവരുടെ ത്യാഗങ്ങളും പ്രത്യേക പരാമര്‍ശ വിധേയമാവുന്ന രീതിയിലാണ് ചിത്രങ്ങളുടെ സംയോജനം. റഫീഖ് തോട്ടക്കര, ഫൈസല്‍ കണ്ടിത്താഴ, സഹല്‍ തൊടുപുഴ, പി കെ ഇസ്ഹാഖ് എന്നിവരുടെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കുന്നത്.
ത്യാഗപൂരിതമായ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും അതിന്റെ ചരിത്രവും മറവിക്ക് വിധേയമാവാത്ത ബോധ്യത്തിലേക്ക് പ്രവാസി മനസ്സുകളെ ആകര്‍ഷിക്കുന്ന ചിത്ര പ്രദര്‍ശനമായിരിക്കും കെഎംസിസി ബഹ്റൈന്‍ സംഘടിപ്പിക്കുക. കെഎംസിസി ബഹ്റൈന്‍ സ്വാതന്ത്യദിനത്തില്‍ രാവിലെ 8:00 മണിക്ക് സംഘടിപ്പിക്കുന്ന ദേശീയ പതാക ഉയര്‍ത്തല്‍, വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റ്, വൈകുന്നേരം 6:30 ന് തുടക്കം കുറിക്കുന്ന ദേശീയോദ്ഗ്രഥന ചിത്ര പദര്‍ശനം, ദേശീയ നേതാക്കളെ അനുകരിക്കുന്ന പ്രച്ഛന്നവേഷ മത്സരം, ദേശഭക്തിഗാന മത്സരം, ദേശഭക്തി നൃത്തം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കും.