വിജിലന്‍സ് അന്വേഷണത്തിന് സ്റ്റേ; പിണറായി വിജയന് ആശ്വാസം

ദുബൈ: ദുബൈ ഗ്ലോബല്‍ വില്ലേജില്‍ ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ അരങ്ങേറുന്നു. നവംബര്‍ 6 മുതല്‍ 10 വരെ അഞ്ച് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ 600 ഡ്രോണുകള്‍ അണിനിരക്കുന്ന പ്രത്യേക ലൈറ്റ് ഷോ, ആദ്യമായി സംഘടിപ്പിക്കുന്ന പരമ്പരാഗത സംഗീത സദസ്സായ ബൈഠക്, ദീപാവലി മേള എന്നിവ ഉണ്ടായിരിക്കും.
ഗ്ലോബല്‍ വില്ലേജിന്റെ സാധാരണ പ്രവേശന ടിക്കറ്റില്‍ (പ്രവൃത്തി ദിവസങ്ങളില്‍ 25 ദിര്‍ഹവും വാരാന്ത്യങ്ങളില്‍ 30 ദിര്‍ഹവും) ഈ പരിപാടികള്‍ എല്ലാം ആസ്വദിക്കാനാകും. ദീപാവലി ദിനമായ നവംബര്‍ 8 ഞായറാഴ്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
നവംബര്‍ 6ന് ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബല്‍ വില്ലേജില്‍ ആദ്യമായി ‘ബൈഠക്’ സംഗീത സദസ്സ് അരങ്ങേറും. സിറ്റി എഫ്എമ്മിന്റെ സഹകരണത്തോടെ രാത്രി 8 മണി മുതല്‍ 9 മണി വരെ മെയിന്‍ സ്റ്റേജിലാണ് പരിപാടി. നവംബര്‍ 7 ന് ഗെയിമുകളും സമ്മാനങ്ങളും
സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. നവംബര്‍ എട്ടിന് ദീപാവലി രാത്രിയിലെ പ്രധാന ആകര്‍ഷണം 600 ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്ന ആകാശ വിസ്മയമാണ്. രാത്രി 8 മണിക്ക് സ്റ്റണ്ട് അരീനയ്ക്കും സിറിയ പവലിയനും മുകളിലായി ആകാശത്ത് ദീപാവലി തീമിലുള്ള വിവിധ രൂപങ്ങള്‍ ഡ്രോണുകള്‍ തീര്‍ക്കും.
ഇന്ത്യാ പവലിയന്റെ സഹകരണത്തോടെ കമേഴ്സ്യല്‍ ആക്റ്റിവേഷന്‍ ഏരിയയില്‍ അഞ്ച് ദിവസവും ദീപാവലി മേള ഉണ്ടായിരിക്കും.