സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ആലപ്പുഴയിലെ ഷൂട്ടിങ് സൈറ്റില്‍ വെച്ച് ശാരീരികാസ്വസ്ഥതയെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ശൗചാലയത്തില്‍ പോകുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രം പുലിമുരുകന് അടക്കം അമ്പതിലേറെ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
2001ലാണ് ഷാജി കുമാര്‍ സിനിമയിലെത്തുന്നത്. ഉത്തമന് ആയിരുന്നു ആദ്യ ചിത്രം. പിന്നീട് മലയാള സിനിമയിലെ മികച്ച പല ചിത്രങ്ങളുടെയും ദൃശ്യ വിസ്മയം ഒരുക്കി. നരന്, ഒടിയന്, പോക്കിരിരാജ, നസ്രാണി, റോബിന്‍ഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റര്‍, മല്ലു സിങ്, പത്തൊന്‍പതാം നൂറ്റാണ്ട്, ബാന്ദ്ര, തുടരും തുടങ്ങിയ ചിത്രങ്ങളുടെ ദൃശ്യ വിസ്മയത്തിന് പിന്നിലും ഷാജി കുമാര്‍ ആയിരുന്നു. മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രമായ അതിമനോഹരം, സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പന് എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകള്‍.