യുഎഇയില്‍ 4 ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടും

ന്യൂഡല്‍ഹി: ജന്തര്‍മന്ദറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോക്ക്റോച്ച് ജനത പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹി സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ജയിലിലായി ഏഴാം ദിവസമാണ് ഇരുവര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചത്. നിരോധിത മേഖലയായ ജന്തര്‍ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് ഡല്‍ഹി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ഡല്‍ഹി കോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഡല്‍ഹി ജന്തര്‍ മന്ദറില്‍ ദേശീയ പതാക വീശി പ്രതിഷേധം നടത്തിയത്. ജന്തര്‍ മന്ദര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു പ്രതിഷേധം. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നിയമപോരാട്ടം തുടരുമെന്നും ജാമ്യത്തിലിറങ്ങിയ ശേഷം പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു.