യുഎഇയില്‍ 4 ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടും

ദുബൈ: ദുബൈയിലെ അഞ്ച് പ്രധാന റോഡുകളിലെ വാഹനങ്ങളുടെ പരമാവധി വേഗപരിധിയില്‍ നവംബര്‍ ഒന്ന് മുതല്‍ മാറ്റം വരുത്തുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മൂന്ന് റോഡുകളില്‍ വേഗപരിധി ഉയര്‍ത്തുമ്പോള്‍ രണ്ടിടങ്ങളില്‍ കുറക്കും. റോഡുകളുടെ ഇരുദിശകളിലും പുതിയ നിയന്ത്രണം ബാധകമായിരിക്കും.
വേഗപരിധി വര്‍ധിപ്പിക്കുന്ന റോഡുകള്‍-അല്‍ അസായേല്‍ സ്ട്രീറ്റ്: ഔദ് മേത്ത സ്ട്രീറ്റ് മുതല്‍ അല്‍ മൈദാന് സ്ട്രീറ്റ് വരെ മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി ഉയര്‍ത്തും. അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റ്: ശൈഖ് റാഷിദ് സ്ട്രീറ്റ് മുതല്‍ അല്‍ മൈദാന് സ്ട്രീറ്റ് വരെ 60ല്‍ നിന്ന് 70 കിലോമീറ്ററായി ഉയര്‍ത്തും. ലത്തീഫ ബിന്ത് ഹംദാന്‍ സ്ട്രീറ്റ്: ശൈഖ് സായിദ് റോഡ് മുതല്‍ അല്‍ ഖൈല്‍ റോഡ് വരെ 60ല്‍ നിന്ന് 70 കിലോമീറ്ററായി ഉയര്‍ത്തും.
വേഗപരിധി കുറക്കുന്ന റോഡുകള്‍-അല്‍ റബാത്ത് സ്ട്രീറ്റ്: മര്റാകേഷ് സ്ട്രീറ്റ് മുതല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെ മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 90 കിലോമീറ്ററായി കുറക്കും. ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്ട്രീറ്റ്: സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ് മുതല്‍ ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ് വരെ 80ല്‍ നിന്ന് 70 കിലോമീറ്ററായി കുറക്കും.
റോഡ് സുരക്ഷയും ഗതാഗതപ്രവാഹവും ലക്ഷ്യം
ദുബൈ പൊലീസുമായി ഏകോപിപ്പിച്ചാണ് പുതിയ വേഗപരിധികള്‍ നടപ്പാക്കുന്നത്. മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ബന്ധപ്പെട്ട റോഡുകളിലെ വേഗപരിധി ബോര്‍ഡുകള്‍ മാറ്റിസ്ഥാപിക്കുകയും സ്പീഡ് ക്യാമറകള്‍ പുതിയ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് പുനഃക്രമീകരിക്കുകയും ചെയ്യും. കഴിഞ്ഞ ഏതാനും മാസങ്ങളിലായി അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റിന്റെ സഹകരണത്തോടെ നടത്തിയ വിശദമായ എന്‍ജിനീയറിങ്, സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആര്‍ടിഎ വ്യക്തമാക്കി. ഗതാഗതക്കുരുക്ക് കുറക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, റോഡുകളുടെ ഘടനക്കും നിലവിലെ ഗതാഗത സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ വേഗപരിധി നിശ്ചയിക്കുക എന്നിവയാണ് ലക്ഷ്യം.