സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

റിയാദ്: മക്ക ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമസേന വിജയകരമായി തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ തകര്‍ത്ത മിസൈലുകളുടെ അവശിഷ്ടങ്ങള്‍ മക്കയിലെ സബൂഹ ഗ്രാമത്തില്‍ പതിച്ചു. ബാലസ്റ്റിക് മിസൈലുകള്‍ക്ക് പുറമെ ഹൂതികള്‍ അയച്ച രണ്ട് ഡ്രോണുകള്‍ മക്ക പ്രദേശത്തും രാജ്യത്തിന്റെ തെക്കന്‍ മേഖലയിലുമായി പ്രതിരോധ സേന വെടിവെച്ചിട്ടു.
ഇതിനുപുറമെ, റിയാദ് ലക്ഷ്യമാക്കി എത്തിയ മൂന്ന് ക്രൂയിസ് മിസൈലുകളും വ്യോമസേന തകര്‍ത്തതായി സൗദി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.
മക്ക മേഖലയ്ക്ക് നേരെ ഇറാന് പിന്തുണയുള്ള ഹൂതികള്‍ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസവും വിശുദ്ധ നഗരത്തിലേക്ക് അയച്ച ഡ്രോണ്‍ സൗദി സേന തകര്‍ത്തിരുന്നു.



