ആന്റോ അഗസ്റ്റിന്റെ വീട് അനധികൃത നിര്‍മാണം; ജപ്തി ചെയ്ത സ്വന്തം വീട് തിരിച്ചു പിടിച്ചത് ഭാര്യാമാതാവിന്റെ പേരില്‍

ദുബൈ: ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണ് ആരംഭിക്കാനിരിക്കെ വ്യാജ വിഐപി പാക്കുകളും ഓഫറുകളും നല്കി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ദുബൈ പൊലീസ് മുന്നറിയിപ്പ്. വ്യാജ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഉപയോഗിച്ച് ഔദ്യോഗിക പ്ലാറ്റ്ഫോമുകളെ അനുകരിച്ചാണ് തട്ടിപ്പുകാര്‍ ആളുകളെ വലയിലാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഗ്ലോബല്‍ വില്ലേജ് സീസണ് 31 ഒക്ടോബര്‍ 14ന് ആരംഭിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. പുതിയ സീസണിലെ വിഐപി പാക്കുകള്ക്കായുള്ള ആവശ്യകത മുതലെടുത്ത് പണം തട്ടാനും വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കാനും തട്ടിപ്പുകാര്‍ ശ്രമിക്കുന്നതായി ദുബൈ പൊലീസ് ചൂണ്ടിക്കാട്ടി. ഗ്ലോബല്‍ വില്ലേജ് വിഐപി പാക്കുകള്‍ ഘട്ടംഘട്ടമായാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ പ്രീസെയില്‍ നടക്കും. അധിക ഫീസ് നല്കി ഇഷ്ടപ്പെട്ട പാക്കുകള്‍ മുന്‍കൂട്ടി വാങ്ങാം. സെപ്റ്റംബര്‍ 26 മുതല്‍ പൊതുവില്‍പ്പന ആരംഭിക്കും.
ഔദ്യോഗിക പേജുകളെ അനുകരിച്ച് വ്യാജ അക്കൗണ്ടുകള്‍
ഗ്ലോബല്‍ വില്ലേജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പാക്കേജുകളും പ്രഖ്യാപിക്കുന്ന സമയത്ത് ഇത്തരം തട്ടിപ്പുകള്‍ ഓരോ വര്‍ഷവും വീണ്ടും പ്രത്യക്ഷപ്പെടുന്നതായി ദുബൈ പൊലീസ് അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റുകളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും രൂപവും പേരും അനുകരിച്ചാണ് വ്യാജ പേജുകള്‍ സൃഷ്ടിക്കുന്നത്. ഇത്തരം പേജുകളിലൂടെ ഉപഭോക്താക്കളെ വ്യാജ നടപടികളിലേക്ക് നയിക്കുകയോ വ്യക്തിഗത വിവരങ്ങള്‍ നല്കാന് പ്രേരിപ്പിക്കുകയോ ചെയ്യാം. പിന്നീട് ഈ വിവരങ്ങള്‍ സാമ്പത്തിക തട്ടിപ്പുകള്ക്കടക്കം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്.
‘വളരെ കുറഞ്ഞ വില’ കണ്ടാല്‍ ജാഗ്രത
യാഥാര്‍ഥ്യമെന്ന് തോന്നും വിധം കുറഞ്ഞ വിലയിലുള്ള ഓഫറുകളിലും പ്രത്യേക ഡീലുകളിലും വീഴരുതെന്ന് പൊലീസ് പൊതുജനങ്ങളോട് നിര്‍ദേശിച്ചു. ടിക്കറ്റുകളും വിഐപി പാക്കേജുകളും ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകളിലൂടെ മാത്രമേ വാങ്ങാവൂ. അപരിചിതമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നുള്ള ലിങ്കുകളിലും സന്ദേശങ്ങളിലുമുള്ള ഓഫറുകള്‍ പരിശോധിക്കാതെ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. ഒരു ഓഫര്‍ ലഭിച്ചാല്‍ അത് ഔദ്യോഗിക ഉറവിടത്തില്‍ നിന്നാണോ എന്ന് ആദ്യം ഉറപ്പാക്കുന്നത് സാമ്പത്തിക നഷ്ടവും വ്യക്തിഗത വിവരങ്ങളുടെ ചോര്‍ച്ചയും ഒഴിവാക്കാന്‍ സഹായിക്കും.
വിഐപി പാക്കുകളുടെ വില
പുതിയ സീസണിലെ വിഐപി പാക്കുകളുടെ പ്രഖ്യാപിച്ച വിലകള്‍ ഇങ്ങനെ-Diamond VIP Pack: 7,900 ദിര്‍ഹം + 1,000 ദിര്‍ഹം പ്രീബുക്കിങ് ഫീസ്. Platinum: 3,490 ദിര്‍ഹം + 500 ദിര്‍ഹം ഫീസ്. Gold: 2,490 ദിര്‍ഹം + 300 ദിര്‍ഹം ഫീസ്. Silver: 1,890 ദിര്‍ഹം + 200 ദിര്‍ഹം ഫീസ്. സാധുവായ എമിറേറ്റ്സ് ഐഡിയുള്ള 18 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കാണ് വിഐപി പാക്കുകള്‍ വാങ്ങാന്‍ അര്‍ഹതയുണ്ട്. വ്യാജ അക്കൗണ്ടുകള്‍, സംശയാസ്പദമായ ലിങ്കുകള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബൈ പൊലീസിന്റെ ഇ-ക്രൈ പ്ലാറ്റ്ഫോം വഴിയോ 901 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.