സിപിഎമ്മില്‍ ശുദ്ധീകരണം വേണമെന്ന് പി.ജയരാജന്

ടെഹ്റാന്: അമേരിക്കയെ പരിഹസിച്ച് സമൂഹ മാധ്യമത്തില്‍ വിഡിയോ ഗെയിം ദൃശ്യവുമായി ഇറാന്. ഹബീബി (അങ്കിള്‍ സാം) കം ടു ഇറാന് എന്ന കുറിപ്പോടെയാണ് ഇറാന് സിയേറ ലിയോണി എംബസി വീഡിയോ ഗെയിം പങ്കുവച്ചിരിക്കുന്നത്. പ്രശസ്തമായ വിന്‍ഡോസ് മൈന്‍സ്വീപ്പര്‍ ഗെയിമിന്റെ ശൈലിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് സ്ഥാപിച്ചിരിക്കുന്ന മൈനുകളെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഗെയിം. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ നീങ്ങുമ്പോള്‍ ഏത് നിമിഷവും മൈനുകളില്‍ തട്ടി തകരാവുന്ന സാഹചര്യത്തെയാണ് ഗെയിമിലൂടെ സൂചിപ്പിക്കുന്നത്.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് സ്ഥാപിച്ച മൈനുകള്‍ യു.എസ്. സൈന്യം നീക്കം ചെയ്തിട്ടുണ്ടെന്നും എണ്ണക്കപ്പലുകള്‍ കടന്നുപോകുന്നത് തുടരുന്നുണ്ടെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇറാന്റെ പരിഹാസ ക്ഷണം. ‘ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് ബാരല്‍ എണ്ണയുമായി ദിവസവും ധാരാളം കപ്പലുകളെ പുറത്തെത്തിക്കുന്നുണ്ട്. യാതൊരു പ്രശ്നവുമില്ലാതെയാണ് ഇത് ചെയ്യുന്നത്. ഇറാന് അവരുടെ റഡാര്‍ സംവിധാനങ്ങളും മിസൈല്‍ സംവിധാനവും മൈന്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ എല്ലാ മൈനുകളും നീക്കം ചെയ്തുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ ആഴ്ച യു.എസും ഇറാനും തമ്മിലുള്ള പോരാട്ടം കൂടുതല്‍ തീവ്രമായിരിക്കുകയാണ്. ജലപാതയില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ടെഹ്റാന് പദ്ധതിയിടുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് യു.എസ് വീണ്ടും ആക്രമണം നടത്തിയത്.