ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ദുബൈ: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന് തൂഫാന്, ലഹരി വിരുദ്ധ പോരാട്ടം സമ്പൂര്‍ണ വിജയം കൈവരിക്കുമെന്ന് കുട്ടനാട് എംഎല്‍എ റജി ചെറിയാന് പറഞ്ഞു. ദുബൈയില്‍ ഇന്‍കാസ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ട സമാനതകളില്ലാത്ത പോരാട്ടമാണെന്നും പ്രവാസി സമൂഹം പൂര്‍ണ പിന്തുണ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് റഫീഖ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. പ്രവാസ ലോകത്തെ എല്ലാ സംഘടനകളും തൂഫാന് ഐക്യദാര്ധ്യം പ്രഖ്യാപിച്ച് മയക്ക് മരുന്നിനെ പ്രതിരോധിക്കണമെന്ന് റഫീക്ക് മട്ടന്നൂര്‍ ആവശ്യപ്പെട്ടു ജനറല്‍ സിക്രട്ടറി ഷൈജു അമ്മാന പാറ സ്വാഗതം പറഞ്ഞു. വര്‍ക്കിംഗ് പ്രസിഡന്റ് ബി. പവിത്രന് ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന തൂഫാന് സൗഹൃദ ഫുട്ബോള്‍മത്സരം ഇന്‍കാസ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സുനില്‍ അസീസ് ഉദ്ഘാടനം ചെയതു. ഐഒസി ഗ്ലോബല്‍ കണ്‍വീനര്‍ മഹാദേവന് വാഴശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഓണ്‍ലൈനിലുടെ ആശംസകള്‍ നേര്‍ന്നു. ലഹരിക്കെതിരെ ഇന്‍കാസ് കുടുംബാംഗങ്ങള്‍ നടത്തിയ ബോധവല്കരണ സദസ്സിന് രാജാറാം നേതൃത്വം നല്കി. നാഷണല്‍ കമ്മിറ്റി ജനറല്‍ ജനറല്‍ സെക്രട്ടറി ബി.എ നാസര്‍, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിമാരായ ബഷീര്‍ നാരായണിപ്പുഴ, ബാബുരാജ്, വിജയ് തോട്ടത്തില്‍, ഷിജോ, അഡ്വ. രാജു ഡാനിയല്‍, പ്രജീഷ് ബാലുശ്ശേരി, റിയാസ് ചന്ദ്രപനി, അസിം ഖാലിദ് ശംസിര്‍ നാദാപുരം, ജിന്‍സി മാത്യൂ, രാജി എസ് നായര്‍, ബാഫക്കി ഹുസൈന്, അഡ്വ. ഹാഷിക്ക് തൈക്കണ്ടി, ടൈറ്റസ് പുല്ലുരാന്‍, അലി ബൈക്കറ, ഡോ: റന്‍ഷി രഞ്ജിത്ത്, ഹരിഷ് അബുബക്കര്‍
എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ട്രഷറര്‍ ദിലീപ്കുമാര് സമ്മാനദാനം നിര്‍വഹിച്ചു.