തൊഴില്‍ വിസക്കൊപ്പം കുടുംബത്തിനും വിസ; ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് കുടുംബത്തേയും കൂട്ടാം

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ 12 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. കപ്പലില്‍ ആകെ 19 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്.
പരിക്കേറ്റ കപ്പല്‍ ജീവനക്കാരെ ഒമാന്‍ അധികൃതരുടെ സഹായത്തോടെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ഒമാനിലെ ഖസബിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. പനാമ പതാകയുള്ള ‘എം.ടി ഓണ്‍ പീസ്’ എന്ന ചരക്കുകപ്പലിന് നേരെയാണ് ചൊവ്വാഴ്ച രാവിലെ ആക്രമണമുണ്ടായത്. നേരത്തെയും കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു വാണിജ്യ കപ്പലുകള്‍, നാവികര്‍, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള കപ്പല്‍ ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതുണ്ട് എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.