സിപിഎമ്മില്‍ ശുദ്ധീകരണം വേണമെന്ന് പി.ജയരാജന്

ടെല്‍ അവീവ്: അമേരിക്ക അനുമതി നല്കിയാല് ഗസ്സ മുനമ്പിലെ ഫലസ്തീന് ജനങ്ങളെ പുറത്തേക്ക് മാറ്റുന്നതിനുള്ള പദ്ധതികള്‍ ഇസ്രയേല്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ഇസ്രയേല്‍ സര്‍ക്കാര്‍ ഗസ്സ നിവാസികളെ കടല്‍മാര്‍ഗം, വ്യോമമാര്‍ഗം തുടങ്ങി സാധ്യമായ എല്ലാ വഴികളിലൂടെയും പുറത്തേക്ക് മാറ്റാന്‍ തയ്യാറാണെന്നും, എന്നാല്‍ അവരെ ഏത് രാജ്യങ്ങളിലേക്ക് മാറ്റുമെന്ന കാര്യത്തില്‍ യുഎസിന്റെ തീരുമാനം കാത്തിരിക്കുകയാണെന്നും കാറ്റ്സ് വ്യക്തമാക്കി. ഗസ്സക്ക് ദീര്‍ഘകാല പരിഹാരം കാണണമെങ്കില്‍ ഈ കുടിയേറ്റം അനിവാര്യമാണെന്നും കാറ്റ്സ് പറഞ്ഞു. ഇസ്രയേലി മാധ്യമമായ Ynet, Yedioth Ahronoth എന്നിവ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാറ്റ്സ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തില്‍ ഗസ്സയിലെ ഏകദേശം 20 ലക്ഷം ഫലസ്തീനികളെ പ്രദേശത്തുനിന്ന് മാറ്റണമെന്നും, യുദ്ധത്തില്‍ തകര്‍ന്ന ഗസ്സയെ ആഡംബര റിസോര്‍ട്ട് കേന്ദ്രമാക്കണമെന്ന ആശയം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തിനെതിരെ ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഫലസ്തീനികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രംപ് പിന്നീട് നിലപാട് മയപ്പെടുത്തി. ഒക്ടോബറില്‍ പ്രഖ്യാപിച്ച ഗസ്സ വെടിനിര്‍ത്തല്‍ പദ്ധതിയിലെ 20 നിര്‍ദേശങ്ങളില്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ട്രംപ് ആശയം ഉപേക്ഷിച്ചിട്ടില്ലെന്നും അത് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും കാറ്റ്സ് അവകാശപ്പെട്ടു. ഫലസ്തീനികളെ സ്വീകരിക്കാന്‍ തയ്യാറുള്ള രാജ്യങ്ങളെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിലെ ഹമാസിന്റെ ബാധ്യതകള്‍ പാലിക്കുന്നില്ലെന്ന് വ്യക്തമായാല്‍ യുഎസ് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കാറ്റ്സ് പറഞ്ഞു. അതേസമയം, അധീന പ്രദേശങ്ങളില്‍ സാധാരണക്കാരെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുന്നത് ജനീവ കണ്‍വെന്‍ഷനുകള്‍ പ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുന്നു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 73,470 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിര്‍ത്തലിന് ശേഷവും 1,330ലധികം പേര് കൊല്ലപ്പെട്ടതായി മന്ത്രാലയം പറയുന്നു. ഈ കണക്കുകള്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റേതാണ്.