ലോക കേരളസഭ തുടരില്ല: ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ്

റോം: ഇറ്റലിയിലെ സ്കൂളുകളില്‍ ബുര്‍ഖയ്ക്കും നിഖാബിനും നിരോധനം ഏര്‍പ്പെടുത്താനും ഓരോ ക്ലാസിലും പ്രവേശനം നല്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനും ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. മെലോനിയുടെ പാര്‍ട്ടി ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’യുടെ യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് പ്രഖ്യാപനം. ഓരോ ക്ലാസിലും പരമാവധി ഉള്‍പ്പെടുത്താവുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയമപരമായ പരിധി നിശ്ചയിക്കുന്നതിനുള്ള നിര്‍ദ്ദേശം ഉടന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നും മെലോനി അറിയിച്ചു.
നിലവില്‍ ഇറ്റാലിയന്‍ സ്കൂളുകളില്‍ ആകെ വിദ്യാര്‍ത്ഥികളുടെ 12 ശതമാനത്തോളമാണ് വിദേശ വിദ്യാര്‍ത്ഥികള്‍. 2010 മുതല്‍ ഒരു ക്ലാസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 30 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കര്‍ശനമാക്കാനാണ് നീക്കം. ഇറ്റാലിയില്‍ വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ഇറ്റാലിയന്‍ ഭാഷ നിര്‍ബന്ധമായും പഠിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അടുത്ത വര്‍ഷം ഇറ്റലിയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ‘നാഷണല്‍ ഫ്യൂച്ചര്‍’ കഴിഞ്ഞ ജൂലൈയില്‍ തന്നെ സ്കൂളുകളില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഇറ്റലിയില്‍ പൊതുസ്ഥലങ്ങളിലോ സ്കൂളുകളിലോ ബുര്‍ഖ നിരോധിക്കുന്ന പ്രത്യേക നിയമമില്ലെങ്കിലും, വ്യക്തികളെ തിരിച്ചറിയാന്‍ തടസ്സമാകുന്ന തരത്തില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങളും ഹെല്‍മെറ്റുകളും ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍ 2008-ലെ കോടതി വിധി അനുസരിച്ച് തിരിച്ചറിയല്‍ സമയത്ത് മുഖം കാണിച്ചാല്‍ മതി എന്ന വ്യവസ്ഥയില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയുണ്ടായിരുന്നു. പുതിയ തീരുമാനത്തോടെ സ്കൂളുകളില്‍ ഈ ഇളവ് അവസാനിക്കും.