ലോക കേരളസഭ തുടരില്ല: ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ്

കുവൈറ്റ് സിറ്റി: കുവൈത്തും ഇറാഖും സഹകരിച്ച് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ പിടികൂടിയത് ഏഴ് ലക്ഷം മയക്കുമരുന്ന് ഗുളികകള്‍. കാപ്റ്റഗണ്‍ ഗുളികകളുമായാണ് രണ്ട് പേരെ പിടികൂടിയതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്ട്രോളും ഇറാഖിലെ ലഹരിവിരുദ്ധ വിഭാഗവും സംയുക്തമായാണ് ലഹരി വേട്ട നടത്തിയത്.
കബ്ദ് മേഖലയിലെ കന്നുകാലി ഫാമുകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. അറബ് പൗരനായ ഒരാളും കുവൈത്തില്‍ അനധികൃതമായി താമസിച്ചിരുന്ന മറ്റൊരാളുമാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഗുളികകള്‍ തങ്ങളുടേതാണെന്നും വില്പനക്കായി തയാറാക്കി വെച്ചതാണെന്നും പ്രതികള്‍ സമ്മതിച്ചതായി മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
ലഹരിമരുന്ന് കടത്തുകാരെ പിടികൂടുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനും അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.