ലോക കേരളസഭ തുടരില്ല: ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറം: കേരളത്തില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഒമ്പതായി. മലപ്പുറത്ത് അഞ്ച് പേരും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് പേര് വീതവുമാണ് മരിച്ചത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
മലപ്പുറം പൂക്കോട്ടുംപാടം ടി.കെ. കോളനി കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തില്‍ ആറ് പേരെയാണ് കാണാതായതെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. ഇതില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി പ്രദേശവാസിയായ ഒരു സ്ത്രീക്കായാണ് തിരച്ചില്‍ നടത്തുന്നത്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ വണ്ടൂര്‍ സ്വദേശി സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടേതാണ് തിരിച്ചറിഞ്ഞത്. നേരത്തെ കോട്ടക്കല്‍ എടരിക്കോട് സ്വദേശി മങ്ങാടന്‍ അനസ് യാസീന്റെ മൃതദേഹം കണ്ടെത്തിയിരുന്നു ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഉളര്‍വട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ പൂക്കോട്ടുംപാടം ടി.കെ. കോളനി പുഴയിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്.
കോട്ടയം ഈരാറ്റുപേട്ടയില്‍ സ്കൂട്ടറിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ തീക്കോയ്ക്ക് സമീപം വേലത്തുശ്ശേരിയിലാണ് അപകടം. ചെന്നൈ ജവഹര്‍ നഗര്‍ സ്വദേശിനിയായ സംഗീതയാണ് മരിച്ചത്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്കേറ്റു.
പൂഞ്ഞാര്‍ തെക്കേക്കര പെരിങ്ങുളം ഉറവപ്ലാവില്‍ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ജോസഫ്(80) എന്നയാളാണ് മരിച്ചത്. ഇടുക്കി വട്ടവട കൊട്ടക്കാമ്പൂരിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര് മരിച്ചു. ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മന്‍ ഗുരുതരമായി പരിക്കേറ്റു.
മഴയും മണ്ണിടിച്ചില്‍ സാധ്യതയും കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി.