രാഹുലിനെതിരെ കേസ്; 100 തികയ്ക്കലാണ് ലക്ഷ്യമെന്ന് രാഹുല്‍: എംപിമാരുടെ ബസ് തടഞ്ഞു

ദുബൈ: മാപ്പിളപ്പാട്ടു ഗായകന്, സംഗീത സംവിധായകന്, രചയിതാവ്, വിധികര്‍ത്താവ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ പ്രവര്‍ത്തിച്ച കെഎംകെ വെള്ളയില്‍ മാപ്പിള സംഗീതത്തിന് ഒട്ടേറെ സംഭാവനകള്‍ ചെയ്ത വ്യക്തിത്വമാണെന്ന് ഫൈസല്‍ എളേറ്റില്‍. ഓള് കേരള മാപ്പിള സംഗീത അക്കാദമി യുഎഇ ചാപ്റ്റര്‍ സംഘടിപ്പിച്ച കെഎംകെ വെള്ളയില്‍ അനുസ്മരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെഎംകെ വെള്ളയില്‍ സ്മാരക സമഗ്ര സംഭാവന പുരസ്കാരം പരിപാടി ഉദ്ഘാടനം ചെയ്ത ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് കെ. ബാലകൃഷ്ണനില്‍ നിന്നു അദ്ദേഹം ഏറ്റുവാങ്ങി. കര്‍മശ്രേഷ്ഠ പുരസ്കാരം യഹ് യ തളങ്കരക്കു മധ്യമ പ്രവര്ത്തകന് എംസിഎ നാസര്‍ സമ്മാനിച്ചു. കല സേവാ അവാര്‍ഡ് സുള്‍ഫിക്കര്‍ അസീസിനും സമ്മാനിച്ചു. പ്രസിഡന്റ് കെഎം പാറക്കടവ് അധ്യക്ഷത വഹിച്ചു. അഷ്റഫ് കൊടുങ്ങല്ലൂര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇസ്മായില്‍ ഏറാമല, എകെഎംഎസ്എ യുഎഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി റിയാസ് മാണൂര്‍, ദുബൈ കെഎംസിസി സര്‍ഗധാര ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ കാദര്‍ അരിപ്പാമ്പ്ര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഡോ. സുലൈമാന്‍ മതിലകം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മുസ്തഫ സി.കെ. നന്ദിയും പറഞ്ഞു.
എകെഎംഎസ്എ ഗായകരായ അഷ്റഫ് പാലക്കല്‍, അബ്ദുല്‍ റഹ്മാന് കെപി, സലാം പാളയത്തില്‍, ദീന്‍ഷാ എംഎം, നൗഷാദ് നാട്ടിക, ആബിദ കുയ്യൊടി, സൈദലവി കെടി , റഷീദ് വിവി, ഷാനിദ് വി, ഗഫൂര്‍ പി.ടി, ശുഹൂദ് ബാഫഖി, അസീസ് പന്നിത്തടം തുടങ്ങിയവര്‍ പാട്ടോര്‍മ പരിപാടി അവതരിപ്പിച്ചു. സിദ്ധിഖ് ചൗക്കി, അഷ്റഫ് തോട്ടോളി, റഫീഖ് കെടി, ഹസീന റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഷമീര്‍ ബാവാ പരിപാടിയുടെ ഡയറക്ഷന്‍ നിര്‍വഹിച്ചു