
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുണീക് വേള്‍ഡ് പ്രസന്റ്സ് കിക്കോഫ് 2024 കിഡ്സ്ഫെസ്റ്റ്,ഫാമിലിമീറ്റ് ദുബൈ ഖിസൈസ് അല്‍ സാദിഖ് ഇംഗ്ലീഷ് സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്നു. മണ്ഡലത്തിലെ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച പരിപാടിയില്‍ നൂറോളം കുട്ടികള്‍ വിവിധ കലാപരിപാടികളിലും ഫ ണ് ഗെയിമുകളിലും പങ്കെടുത്തു. മുബഷീറ മുസ്തഫ,സഹല റാഷി, ഷാന മുട്ടേങ്ങാടന്‍,സൈനബ നേതൃത്വം നല്കി. വിവിധ പരിപാടികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് ട്രോഫിയും പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും ഹാജിപെര്ഫ്യൂംസ് സ്പോണ്‍സേഴ്സ് പോത്സാഹന സമ്മാനവും നല്കി.