കെ.എം. ഷാജി സുഹൃത്തിന്റെ കാര്‍ ഉപയോഗിച്ചത് അനുമതിയോടെ; വിദേശത്ത് പോയി വാ എന്ന് പറഞ്ഞയച്ചത് താന്‍: വി.ഡി. സതീശന്

റിയാദ്: ഐക്യത്തിന്റെ സന്ദേശമുയര്‍ത്തി സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനം രാജ്യത്തുടനീളം വിപുലമായി ആഘോഷിച്ചു. സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് വിവിധ പ്രദേശങ്ങളെ ഒന്നിച്ചുചേര്‍ത്ത് ‘സൗദി അറേബ്യ’ എന്ന ഏകീകൃത രാഷ്ട്രം പ്രഖ്യാപിച്ചതിന്റെ ഓര്‍മ്മ പുതുക്കിയാണ് രാജ്യം ആവേശകരമായ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്. വിവിധ ആഘോഷങ്ങളില്‍ സ്വദേശികളും വിദേശികളും ഒരുപോലെ പങ്കാളികളായി.
തലസ്ഥാനമായ റിയാദ്, ജിദ്ദ, ദമ്മാം, അല്‍ ഖോബാര്‍, മക്ക, മദീന തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ റോഡുകളും പ്രധാന കെട്ടിടങ്ങളും ചരിത്ര സ്മാരകങ്ങളും സൗദി പതാകയുടെയും പച്ച നിറത്തിലുള്ള അലങ്കാര വിളക്കുകളാലും പ്രകാശപൂരിതമായിരുന്നു. വ്യോമസേനയുടെ ആകാശ അഭ്യാസ പ്രകടനങ്ങളും പ്രധാന നഗര കേന്ദ്രങ്ങളില്‍ നടന്ന വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗവും ജനശ്രദ്ധയാകര്‍ഷിച്ചു.
സൗദിയുടെ പരമ്പരാഗത പൈതൃക കലകള്‍, തനത് സംഗീത പരിപാടികള്‍, ചരിത്ര പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. ഇതിനുപുറമെ വിപണികളിലും റസ്റ്റോറന്റുകളിലും പ്രത്യേക ഓഫറുകളും ആഘോഷ വിഭവങ്ങളും ഒരുക്കിയിരുന്നു. രാജ്യം കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളെയും വിഷന്‍ 2030-ലൂടെ മുന്നേറുന്ന ആധുനിക വികസന കുതിപ്പിനെയും അഭിമാനത്തോടെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ ആഘോഷങ്ങള്‍. സ്വദേശികളും വന്‍തോതിലുള്ള പ്രവാസി സമൂഹവും തോളോടുതോള്‍ ചേര്‍ന്ന് ആഘോഷങ്ങളില്‍ പങ്കെടുത്തത് സൗദി സമൂഹത്തിലെ ഊഷ്മളമായ ഐക്യവും സഹവര്‍ത്തിത്വവും വിളിച്ചോതുന്നതായി.
ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയുടേയും സൗഹൃദത്തിന്റേയും കഥകള്‍ പങ്കുവച്ച് വിവിധ രാജ്യക്കാരയ പ്രവാസികള്‍ ഒന്നടങ്കം സന്തോഷത്തില്‍ പങ്കുചേരുന്നുണ്ട്.