ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ദുബൈ: സമൂഹത്തോടുള്ള പ്രതിബദ്ധതയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനശൈലിയുമാണ് ഒരു മികച്ച നേതൃത്വത്തിന്റെ യഥാര്‍ഥ അടയാളങ്ങളെന്ന് പ്രമുഖ വ്യവസായിയും സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ടോക്ക് ടൈം വിത്ത് ലീഡര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പുതിയ ആശയങ്ങള്‍ ഉള്‍പ്പെടുത്തുകയും, യുവതലമുറയെ പരിശീലനത്തിലൂടെ ഉത്തരവാദിത്തമുള്ള നേതൃത്വമായി വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് ഓരോ സംഘടനയുടെയും പ്രധാന ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് പകരം കൂട്ടായ പരിശ്രമത്തിനും ടീം വര്‍ക്കിനും പ്രാധാന്യം നല്‍കുമ്പോഴാണ് സംഘടനകള്‍ക്ക് സുസ്ഥിരമായ വളര്‍ച്ചയും സമൂഹത്തില്‍ ശക്തമായ വിശ്വാസ്യതയും നേടിയെടുക്കാന്‍ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് സമര്‍പ്പിച്ചു. ജില്ലാ കമ്മിറ്റിക്ക് വര്‍ഷങ്ങളായി നല്‍കിവരുന്ന പിന്തുണക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന വിലപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ആദരസൂചകമായാണ് ഉപഹാരം നല്‍കിയത്. ദുബൈ കെഎംസിസി സെക്രട്ടറിയും ലീഗല്‍ സെല്‍ ചെയര്‍മാനുമായ അഡ്വ. ഇബ്രാഹിം ഖലീല്‍ ഉപഹാരം കൈമാറി. ദുബൈ പ്രൈം ടവറില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്. സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, സെക്രട്ടറിമാരായ അഫ്സല് മെട്ടമ്മല്‍, സുബൈര്‍ അബ്ദുല്ല, ആസിഫ് ഹൊസങ്കടി സംസാരിച്ചു. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.