ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ദുബൈ: സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ പുത്തിഗെ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിലിന് ദുബൈ കെഎംസിസി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്കി. പൊതുസേവന രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്രദ്ധേയവുമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെ, യാഖൂബ് മൗലവി എന്നിവര്‍ ചേര്‍ന്ന് അബ്ദുല്ല കണ്ടത്തിലിന് ഷാള്‍ അണിയിച്ച് ആദരിച്ചു. പ്രവാസി സമൂഹവും നാട്ടിലെ സംഘടനാ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ കെഎംസിസിയുടെ പങ്ക് നിര്‍ണായകമാണെന്ന് അബ്ദുല്ല കണ്ടത്തില്‍ പറഞ്ഞു.
ദേര നായിഫ് കാസറഗോഡ് ഡൈനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്ത് കെഎംസിസി ആക്ടിങ് പ്രസിഡന്റ് തൗസീഫ് കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ മന്‍സൂര്‍ മര്‍ത്യ, ദുബൈ കെഎംസിസി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുനീര്‍ ബേരികെ, മണ്ഡലം വൈസ് പ്രസിഡന്റ് സലാം പാടലടുക്ക, മൊയ്ദു കണ്ണൂര്‍, അലി മുഗു, അഷ്റഫ് ഉറുമി, അസ്കര്‍ മുഗു, ഷംസു പാടലടുക്ക സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണൂര്‍ സ്വാഗതവും നാസര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.