ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

മസ്കത്ത്: മസ്കത്ത് കെഎംസിസി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ 2026-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മസ്കത്ത് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ സയ്യിദ് എ.കെ.കെ തങ്ങള്‍ പുതിയ കമ്മിറ്റി പ്രഖ്യാപനം നിര്‍വഹിച്ചു. ഹാഫില്‍ സിദ്ധീഖ് മൗലവി ഖിറാഅത്ത് നടത്തി. കെ.പി അബ്ദുല്‍ കരീം സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് കമ്മന അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അഷ്റഫ് നാദാപുരം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി അബൂബക്കര്‍ പറമ്പത്ത്, കെ. കുഞ്ഞലവി, മൊയ്തു പന്തീരിക്കര, മൂസ്സ മരുതേരി എന്നിവര്‍ സംസാരിച്ചു. റസാക്ക് ചേനോളി നന്ദി രേഖപ്പെടുത്തി.



