
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അല്‍ ഐന്‍ : കെഎംസിസിയുടെയും മറ്റു പ്രവാസ സംഘടനകളുടെയും സഹായ ഹസ്തങ്ങള്‍ കൂടുതലായും രാജ്യത്തിന്റെ ഇതര സംസ്ഥാനകളിലെ പ്രയാസമനുഭവിക്കുന്ന ഗ്രാമീണരിലേക്ക് ലഭിക്കണമെന്ന് മുസ്്ലിംലീഗ് ദേശിയ അസിസ്റ്റന്റ് സെക്രട്ടറി സികെ സുബൈര്‍ പറഞ്ഞു. അല്‍ഐന്‍ കോഴിക്കോട് ജില്ലാ കെഎംസിസി കുവൈത്താത് ലുലു ഹാളില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
മുസ്ലിം സമുദായവും മറ്റു ദലിത് പിന്നോക്ക വിഭാഗങ്ങളും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ അനുഭവിക്കുന്ന നരകയാതനകളും അവര്‍ക്ക് മുസ്്്ലിംലീഗിന്റെയും പോഷക സംഘടനകളുടെയും ദാറുല്‍ഹുദ,സുബൈര്‍ ഹുദവി തുടങ്ങിവരുടെ കീഴിലും മറ്റു സംഘടനകള്‍ വഴിയും നടത്തിവരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും റിലീഫ് പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദിക്കരിച്ചു.
ഇനിയും പല ഗ്രാമങ്ങളിലും സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ട്. അവിടെങ്ങളിലേക്കാണ് കെഎംസിസി ഉള്‍പ്പെടെ മുന്നിട്ടിറങ്ങി സഹായം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുറഹ്്മാന് ഹാജി നരിപ്പറ്റ അധ്യക്ഷനായി. അഞ്ചു പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന അല്‍ഐന്‍ കെഎംസിസി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായിരുന്ന ഇസ്മായില്‍ ഹാജി തിരുവള്ളൂരിനും അല്‍ഐന്‍ കെഎംസിസി പ്രവര്‍ത്തകനായ ചേമഞ്ചേരി പഞ്ചായത്തിലെ എച്ച്എം ഖാദര്കുട്ടിക്കും സികെ സുബൈര്‍ ഉപഹാരം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി കെഎം ഹംസ സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സയ്യിദ് ഹാഷിംക്കോയ തങ്ങള്‍,അയ്യൂബ് പൂമാടം,ബീരാന്‍കുട്ടി കരേക്കാട്,സലാം മാസ്റ്റര്‍,കലാം പി.ഹമീദ്,കുഞ്ഞമ്മദ് വാണിമേല്‍ പ്രസംഗിച്ചു. അല്‍ഐന്‍ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി മൊയ്തീന് ഹാജി, കെഎംസിസി വനിതാ വിങ് സംസ്ഥാന,ജില്ലാ നേതാക്കള്‍ പങ്കെടുത്തു. യാത്രയയപ്പിന് ഇസ്മായില്‍ ഹാജി,ഖാദര്‍കുട്ടി എന്നിവര്‍ മറുപടി പറഞ്ഞു.