സിപിഎമ്മില് ശുദ്ധീകരണം വേണമെന്ന് പി.ജയരാജന്

കാഠ്മണ്ഡു: നേപ്പാളില് 9 ദിവസം തുരങ്കത്തില് കുടുങ്ങിക്കിടന്ന രണ്ട് പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ത്രിശൂലി 3എ വൈദ്യുത നിലയത്തില് കുടുങ്ങിയ തൊഴിലാളികളെയാണ് രക്ഷിച്ചത്. തുരങ്കത്തില് ഇനിയും ആളുകള് കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം രക്ഷാപ്രവര്ത്തകര്ക്ക് ലഭിച്ചിട്ടുണ്ടെന്നും തിരച്ചില് തുടരുകയാണെന്നും അധികൃതര് അറിയിച്ചു. കബീര് മഹാരാജന് (45), സഞ്ജയ് ഷാ (30) എന്നിവരെയാണ് രക്ഷിച്ചതെന്ന് നേപ്പാള് ആഭ്യന്തര മന്ത്രി സുദന് ഗുരുങ് അറിയിച്ചു. നേപ്പാല് ഇലക്ട്രിസിറ്റി അതോരിറ്റിയിലെ മെക്കാനിക്കല് ഫോര്മനാണ് ഷാ. ത്രിശൂലി 3 എ ഹൈഡ്രോ പവര് പ്രോജക്ടിലെ സൂപ്പര്വൈസറാണ് മഹാരാജന്. അവശനായ ഷായെ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് എയര് ലിഫ്റ്റ് ചെയ്തു.
നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളില് നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇതില് 500ഓളം പേര് തുരങ്കങ്ങളില് കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്. ഇത്രയും ദിവസം കഴിഞ്ഞതിനാല് ഇനി ആരെയും ജീവനോടെ രക്ഷിക്കാന് സാധിക്കില്ലെന്ന് കരുതുന്നതിനിടെയാണ് രണ്ട് പേരെ അത്ഭുതകരമായി രക്ഷിച്ചത്. തുരങ്കത്തിനുള്ളില് നിന്ന് ശബ്ദങ്ങള് കേള്ക്കാന് രക്ഷാപ്രവര്ത്തകര്ക്ക് സാധിച്ചതാണ് ത്രിശൂലിയിലെ രക്ഷാദൗത്യത്തിലെ നിര്ണായകമായ വഴിത്തിരിവായത്. പരിഭ്രമിക്കേണ്ട, രക്ഷിക്കാന് ഞങ്ങള് ഇവിടെയുണ്ട്’ എന്ന് രക്ഷാപ്രവര്ത്തകര് വിളിച്ചുപറഞ്ഞപ്പോള്, ‘ശരി’ എന്ന മറുപടി ഉള്ളില് നിന്ന് ലഭിച്ചു. തുടര്ന്നുള്ള നീക്കങ്ങളിലാണ് ഒരാളെ രക്ഷപ്പെടുത്താന് കഴിഞ്ഞത്. പിന്നാലെ മറ്റൊരാളെ കൂടി രക്ഷപ്പെടുത്തിയതായി നേപ്പാള് സര്ക്കാര് അറിയിച്ചു. കൂടുതല് പേര് തുരങ്കത്തിലുണ്ടെന്ന് അധികൃതര് സ്ഥിരീകരിച്ചിട്ടുണ്ട്.
നേപ്പാളിലുണ്ടായ മിന്നല് പ്രളയത്തില് 1259 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അയ്യായിരത്തിലധികം ആളുകള് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ചൈനീസ് അതിര്ത്തിയുടെ ടിബറ്റ് ഭാഗത്ത് 21 പേര് മരിക്കുകയും 541 പേരെ കാണാതാവുകയും ചെയ്തതായി ചൈനയും അറിയിച്ചിട്ടുണ്ട്.