റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ന്യൂഡല്‍ഹി: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി അട്ടിമറിച്ചുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനുമാത്രമേ ബിജെപിയെ പരാജയപ്പെടുത്താനാകൂ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ അക്കാര്യം ശരിവെച്ചിട്ടുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ചൊവ്വാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കൊപ്പം പങ്കെടുത്ത ഒരു തിരഞ്ഞെടുപ്പുസമിതി യോഗത്തെ അനുസ്മരിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെത്തന്നെയാണ് താനും പ്രവര്‍ത്തിക്കുന്നതെന്ന് മോദി പറഞ്ഞു. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ ഇന്ദിര തോറ്റ കാര്യം പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിച്ചപ്പോള്‍, ‘ഞങ്ങള്‍ പോകുമ്പോള്‍ നിങ്ങള്‍ വരും, അതിനാല്‍ താങ്കളെന്നെ വിശ്വസിക്കണ’മെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും സ്വയം വിശ്വാസം പുലര്‍ത്തണമെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും പ്രവര്‍ത്തക സമിതി യോഗത്തിലെ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പുകമ്മിഷനെതിരേ താന്‍ ഏറെക്കാലമായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലരും വിശ്വസിച്ചിരുന്നില്ല. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ തന്റെ വാദങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുകയാണ്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ‘ഒത്തുകളി’യാണ് നടന്നത്. അത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെയും വോട്ടര്‍പട്ടികയിലെയും ക്രമക്കേടുകളിലൂടെയായിരുന്നു. 2014-ലും 2019-ലും ക്രമക്കേടുകള്‍ സംബന്ധിച്ച ആശങ്കകള്‍ ഉണ്ടായിരുന്നു. 2024ലെ തിരഞ്ഞെടുപ്പ് പൂര്‍ണമായും അട്ടിമറിച്ചതാണ്. 2024-ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി 2023 ഡിസംബറില്‍ പാര്‍ലമെന്റില്‍ പാസാക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയും രാഹുല്‍ ചൂണ്ടിക്കാട്ടി.