ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

പൊന്നാനി: പാലപ്പെട്ടി വെളിയങ്കോട് പ്രദേശങ്ങളിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന സിദ്ധി മാസ്റ്ററുടെ ജീവിതത്തെ ആസ്പദമാക്കി മലയാളം മിഷന് അബുദാബി ചാപ്റ്റര്‍ പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ സഫറുള്ള പാലപ്പെട്ടി എഴുതിയ ‘സിദ്ധിമാസ്റ്റര് ഒരു സമരജീവിതം’ പ്രകാശനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സിപിഐ(എം) തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം ടി. ശശിധരന് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എം. എം നാരായണന് പൊന്നാനിയുടെ ചരിത്രകാരന് ടി. വി അബ്ദുറഹിമാന് കുട്ടിക്ക് ആദ്യപ്രതി നല്‍കിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരിയും പ്രസാധകയുമായ എം.എ ഷഹനാസ് പുസ്തകത്തെ പരിചയപ്പെടുത്തി.
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫല്‍, മലപ്പുറം ഡിസിസി അംഗം ടി.പി കേരളീയന്, സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി മണ്ണത്തേരി ജയപ്രകാശ്, മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.വി.ഐ.എം അഷറഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഫറുള്ള പാലപ്പെട്ടി മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി അംഗം ആറ്റുണ്ണി തങ്ങള്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊറ്റാടി നന്ദിയും പറഞ്ഞു.