യുഎഇയില്‍ കനത്ത ചൂട് തുടരുന്നു : മരുപ്രദേശങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ്

ദുബൈ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് നിസാര്‍ വയനാട് (44) ദുബൈയില്‍ അന്തരിച്ചു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. ദുബൈയില്‍ സംഗീത പരിപാടിക്കെത്തിയതായിരുന്നു. പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദുബൈയിലെ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അടുത്ത ദിവസം സൗദിയിലും ദുബൈയിലും വിവിധ പരിപാടിയുണ്ടായിരുന്നു. ബോളിവുഡ് ഗായകന് ഉദിത്ത് നാരായണന്റെ ശബ്ദസാദൃശ്യമുള്ള നിസാറിന്റെ ഗാനമേളകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. മാപ്പിളപ്പാട്ട് ആല്‍ബങ്ങളിലൂടെ പ്രശസ്തി നേടി, പിന്നീട് സിനിമാ പിന്നണിയിലും പാടി. വയനാട് കമ്പളക്കാട് ഇബ്രായിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷഹന. മക്കള്‍: സിംബ്രീന, അംബ്രീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.



