ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ദുബൈ: പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുമ്പോള്‍, സ്നേഹം പ്രകടിപ്പിക്കുന്നതിനൊപ്പം വിശ്വാസികള്‍ അവരുടെ ജീവിതം പ്രവാചക ചര്യയിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നരീതിയില് മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കണമെന്ന് ഖാലിദ് ബാഖവി ഉദ്ബോധിപ്പിച്ചു. ദുബൈ കെഎംസിസി തൃശൂര്‍ ജില്ലാ സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ ഉദ്ബോധന പ്രസംഗം നടത്തുകയായിരുന്നു. പ്രസിഡന്റ് ജമാല്‍ മനയത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. മതകാര്യ വിഭാഗം ചെയര്മാന് ആര് വി എം മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്‍, ജംഷീര്‍ പാടൂര്‍, നൗഫല്‍ പുത്തന്‍പുരക്കല്‍, ഹനീഫ ഫോക്കസ്, ഷമീര്‍ പണിക്കത്ത് മുന്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ മുസമ്മില്‍ തലശ്ശേരി, ഷകീര്‍ കുന്നിക്കല്‍, തന്‍വീര്‍ കാളത്തോട്, അലി വെള്ളറക്കാട് മുസ്തഫ നെടുമ്പറമ്പ്, റസൂല്‍ ഖാന്, അന്‍വര്‍ സാദിഖ്, റൂഷാഫിദ്, മുഹമ്മദ് തിരുനെല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര സ്വാഗതവും, ബഷീര്‍ വരവൂര്‍ നന്ദിയും പറഞ്ഞു.