ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ലഹരിവിരുദ്ധ കാമ്പയിന് ശ്രദ്ധേയമായി
ദുബൈ: കെഎംസിസി തൃത്താല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി വെല്‍ഫെയര്‍ സ്കീം മെമ്പേഴ്സ് മീറ്റും ലഹരി വിരുദ്ധ കാമ്പയിനും ഏറെ ശ്രദ്ധേയമായി. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റും വെല്‍ഫെയര്‍ സ്കീം ചെയര്‍മാനുമായ മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ കാമ്പയിനില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തിയ കമ്മിറ്റിയെ ചെയര്മാന് പ്രശംസിച്ചു. മണ്ഡലം കോഡിനേറ്റര്‍ കെ.പി അബ്ദുന്നൂര്‍ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. സാമൂഹിക വിപത്തായി മാറിയ ലഹരി ഉപയോഗത്തിനെതിരെ കേരള സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന് തൂഫാന് ഭാഗമായി ജില്ലാ കെ.എം.സി.സി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ മാരായംകുന്ന് വിശദീകരിച്ചു. മുതിര്‍ന്ന നേതാക്കളായ മുഹമ്മദാലി എറവക്കാട്, നസീര്‍ തൃത്താല, ഗഫൂര്‍ എറവക്കാട്, ജില്ലാ ഭാരവാഹികളായ ടി.എം.എ സിദ്ധീഖ്, സമീര്‍ കുമരനെല്ലൂര്‍, സുലൈമാന്‍ ബാവ, ബഷീര്‍ ബെല്ലോ സംസാരിച്ചു. ഫാറൂഖ് ( കപ്പൂര്‍ ), സൈഫുദ്ദീന് (തൃത്താല) ഷഹീം ഷാ (പട്ടിത്തറ), അന്‍സാര്‍ അറക്കല്‍ ( ചാലിശ്ശേരി), ഹക്കീം (ആനക്കര), ഫാറൂഖ് (പരുതൂര്‍), ഷാഹുല്‍ (തിരുമിറ്റക്കോട്), ഷബീര്‍ (നാഗലശ്ശേരി), എന്നിവരെ പഞ്ചായത്ത് കോഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. മണ്ഡലം ഭാരവാഹികളായ അന്‍സാര്‍ ആലൂര്, മുസ്തഫ എം.പി, സൈദ് തട്ടത്താഴത്, അബു കപ്പൂര്‍, ഷറഫു കോമത്ത് നേതൃത്വം നല്കി. സയ്യിദ് സാജിദ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി അനസ് മാടപ്പാട്ട് സ്വാഗതവും ട്രഷറര്‍ ഷമീര്‍ കൊഴിക്കര നന്ദിയും പറഞ്ഞു.