സൈനിക കേന്ദ്രങ്ങളുടെയും വാഹനങ്ങളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തരുത്: മുന്നറിയിപ്പുമായി ഫുജൈറ പോലീസ്

അബുദാബി: യുഎഇയില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും മൂടല്‍മഞ്ഞിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എന്‍സിഎം) മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദ സ്വാധീനഫലമായാണ് രാജ്യത്ത് കാലാവസ്ഥയില്‍ ഈ മാറ്റങ്ങളുണ്ടാകുന്നത്.
ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയോടെ കിഴക്കന്‍, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മേഘങ്ങള്‍ രൂപപ്പെടുകയും മഴയുണ്ടാകുകയും ചെയ്യം. തീരപ്രദേശങ്ങളില്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി വരെയും, ഉള്‍പ്രദേശങ്ങളില്‍ 35 ഡിഗ്രി മുതല്‍ 39 ഡിഗ്രി വരെയും, മലനിരകളില്‍ 26 മുതല്‍ 32 ഡിഗ്രി വരെയും അനുഭവപ്പെടും.
വരുന്ന ബുധനാഴ്ച വരെ രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ കാര്‍മേഘങ്ങള്‍ രൂപപ്പെടാനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചതിരിഞ്ഞ് രൂപപ്പെടുന്ന മേഘങ്ങള്‍ താപനില കുറയാനും കാരണമാകും.
മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ്, കാര്‍മേഘങ്ങള്‍ രൂപപ്പെടുന്ന സമയങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായി വീശിയടിക്കാം. ഇത് റോഡുകളില്‍ പൊടിപടലങ്ങള്‍ ഉയരുന്നതിന് കാരണമാകും. തീരപ്രദേശങ്ങളില്‍ 35 കി.മീ/മണിക്കൂര്‍ വേഗതയിലും, ഉള്‍പ്രദേശങ്ങളില്‍ 40 കി.മീ/മണിക്കൂര്‍ വേഗതയിലും, മലനിരകളില്‍ 45 കി.മീ/മണിക്കൂര്‍ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
രാത്രികളിലും പുലര്‍ച്ചെയുമുള്ള സമയങ്ങളില്‍ തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ദ്ധിക്കുന്നതിനാല്‍ മൂടല്‍ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.