യുഎഇ പ്രസിഡന്റ് ജര്‍മ്മനിയിലേക്ക്; ഔദ്യോഗിക സന്ദര്‍ശനം ഇന്ന് ആരംഭിക്കും

കാഠ്മണ്ഡു: പ്രളയവും മണ്ണിടിച്ചിലും ദുരിതം വിതച്ച നേപ്പാളിലേക്ക് യുഎഇയുടെ നാലാമത്തെ ദുരിതാശ്വാസ വിമാനം എത്തി. ഏകദേശം 38 ടണ്‍ മാനുഷികദുരിതാശ്വാസ സാമഗ്രികളുമായാണ് വിമാനം നേപ്പാളിലെത്തിയത്. 500 ടെന്റുകളും 108 ദുരിതാശ്വാസ പാക്കേജുകളും ഉള്‍പ്പെടുന്നതാണ് പുതിയ സഹായവിതരണം. ഭക്ഷണം, താമസസൗകര്യങ്ങള്‍, മെഡിക്കല്‍ സാമഗ്രികള്‍, വിവിധ ദുരിതാശ്വാസലോജിസ്റ്റിക് ഉപകരണങ്ങള്‍ എന്നിവയും കയറ്റുമതിയില്‍ ഉള്‍പ്പെടുന്നു. നാലാമത്തെ വിമാനം എത്തിയതോടെ യുഎഇ വ്യോമമാര്‍ഗം നേപ്പാളിലേക്ക് എത്തിച്ച ആകെ മാനുഷിക സഹായം ഏകദേശം 186 ടണ്ണായി. പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി പേര് മരിക്കുകയും പരിക്കേല്‍ക്കുകയും കാണാതാകുകയും ചെയ്ത സാഹചര്യത്തിലാണ് സഹായം.
യുഎഇയുടെ തുടര്‍ച്ചയായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ നേപ്പാള്‍ ശാസ്ത്ര, സാങ്കേതിക, ഇന്നൊവേഷന് മന്ത്രി ഡോ. മഹാബീര് പുന് അഭിനന്ദിച്ചു. ദുരന്തബാധിതരായ നിരവധി പേര്‍ക്ക് യുഎഇയുടെ സഹായം പ്രയോജനപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നേപ്പാളിലെ പ്രാദേശിക വിപണിയില്‍ നിന്ന് ആവശ്യമായ മാനുഷിക സാമഗ്രികള്‍ ലഭ്യമാക്കുന്നതിനോടൊപ്പം യുഎഇയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടരുകയാണ്. സ്ഥലത്തെ ആവശ്യങ്ങള്‍ വിലയിരുത്തി ബന്ധപ്പെട്ട നേപ്പാള്‍ അധികൃതരുമായി ഏകോപിപ്പിച്ചാണ് സഹായം വിതരണം ചെയ്യുന്നത്. കൂടാതെ ദുബൈ പൊലീസിന്റെ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സംഘം ദുരന്തബാധിത മേഖലകളില്‍ തിരച്ചില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ആധുനിക സാങ്കേതികവിദ്യകളും പ്രത്യേക ഉപകരണങ്ങളും ഉപയോഗിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്.