
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : ഗസ്സയില്‍ നടപ്പാക്കുന്ന ഓപ്പറേഷന് ചൈവല്റസ് നൈറ്റ് 3ന്റെ ഭാഗമായി വടക്കന്‍ ഗസ്സയിലെ ജലവിതരണം പുനസ്ഥാപിച്ച് യുഎഇ. ജല കിണറുകളും ജലസംഭരണികളും പുനഃസ്ഥാപിക്കുന്നതിന് അടിയന്തര സഹായവും ധനസഹായവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ഗസ്സ മുനിസിപ്പാലിറ്റിയുമായുള്ള ധാരണാപത്രത്തെ തുടര്‍ന്നാണ് ഈ സംരംഭം. 60 കിണറുകള്‍ നശിച്ചതും ഡീസലിനേഷന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമായതും പ്രധാന ജല വിതരണം തകരാറിലായതും മൂലം ഉണ്ടായ രൂക്ഷമായ ജലക്ഷാമം പരിഹരിക്കപ്പെടും. വിവിധ പ്രദേശങ്ങളിലെ ജല ലൈനുകള്‍, ശൃംഖലകള്‍, കിണറുകള്‍ എന്നിവ നന്നാക്കാനും ഈ പ്രവര്‍ത്തനം ലക്ഷ്യമിടുന്നു. വടക്കന്‍ ഗസ്സയിലുടനീളമുള്ള വാട്ടര്‍ ലൈനുകള്‍ നന്നാക്കുന്നതിനും ജലവിതരണ ശൃംഖലയുടെ ഭാഗങ്ങള്‍ പരിപാലിക്കുന്നതിനും, താമസക്കാര്‍ക്ക് എളുപ്പത്തില്‍ വെള്ളം ഉറപ്പാക്കുന്നതിനും അവരുടെ ദൈനംദിന വിഷമങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമാണ് ധനസഹായം. ഖാന് യൂനിസിലെ കിണറുകളും വാട്ടര്‍ ടാങ്കുകളും നന്നാക്കാനുള്ള പദ്ധതി മുമ്പ് നടപ്പിലാക്കുന്നത് ഗസ്സയിലെ മുനിസിപ്പാലിറ്റികള്‍ക്ക് പിന്തുണ നല്‍കുന്നത് യുഎഇ തുടരുന്നു.