യുഎഇയില്‍ കനത്ത ചൂട് തുടരുന്നു : മരുപ്രദേശങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ്

ടെഹ്റാന്: ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡും കപ്പലുകളെ ലക്ഷ്യമിട്ട് പരസ്പരം ആക്രമണം നടത്തി. ശനിയാഴ്ച രണ്ട് അമേരിക്കന്‍ നാവികസേനാ കപ്പലുകള്‍ക്ക് നേരെ ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കന്‍ വിമാനവാഹിനിക്കപ്പലും ഗൈഡഡ് മിസൈല്‍ ഡെസ്ട്രോയറും ആക്രമണത്തില്‍ നിന്ന് വിജയകരമായി ഒഴിഞ്ഞുമാറിയെന്നും അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കില്ലെന്നും സെന്റ്കോം വ്യക്തമാക്കി. ഇറാന് പാര്‍ലമെന്റിന്റെ നാഷണല്‍ സെക്യൂരിറ്റി കമ്മീഷന് വക്താവ് ഹസന് ഗഷ്ഘാവി, അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ, ‘അമേരിക്കയുമായുള്ള നിലനില്‍പ്പിനായുള്ള യുദ്ധത്തിന്റെ ഭാഗം’** എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ആദ്യം തന്നെ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ ഇറാന്റെ മൂന്ന് ക്രൂഡ് ഓയില്‍ കപ്പലുകള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തി. ഐആര്‍ജിസിക്കും പ്രാദേശിക സായുധസംഘങ്ങള്‍ക്കും സാമ്പത്തിക സഹായം നല്കുന്ന കോടിക്കണക്കിന് ഡോളറിന്റെ ‘ഷാഡോ നെറ്റ്വര്‍ക്കിന്റെ’ ഭാഗമാണ് ഈ കപ്പലുകളെന്നാണ് അമേരിക്കയുടെ ആരോപണം. തുടര്‍ന്ന് ഇറാനും തിരിച്ചടിച്ചു. അനുമതിയില്ലാത്ത പാതകളിലൂടെ ഹോര്‍മുസ് കടലിടുക്ക് കടന്നുപോകുകയായിരുന്ന മൂന്ന് എണ്ണക്കപ്പലുകളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന് അറിയിച്ചു. അമേരിക്ക-ഇറാന് സംഘര്‍ഷം ആറ് മാസത്തിലേറെയായി തുടരുന്നതിനിടെയാണ് ഹോര്‍മുസില്‍ പുതിയ ഏറ്റുമുട്ടല്‍. ലോകത്തിലെ പ്രധാന എണ്ണവ്യാപാര പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ സൈനിക നീക്കങ്ങള്‍ ആഗോള എണ്ണവിലയെയും വ്യാപാരത്തെയും സമ്പദ്വ്യവസ്ഥകളെയും നേരിട്ട് ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.