ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

വേങ്ങര: ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി ‘One Team, One Mission, One Vision’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന VENG ONE 2026 എക്സിക്യൂട്ടീവ് കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബൈ കെഎംസിസി വേങ്ങര മണ്ഡലം പ്രസിഡന്റ് ആവയില്‍ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് മുസ്തഫ ആട്ടീരി, മണ്ഡലം ട്രഷറര്‍ അടാട്ടില്‍ കുഞ്ഞാപ്പു, മണ്ഡലം കെഎംസിസി ഭാരവാഹികളായ അനീസ് ഊരകം, മൂസക്കുട്ടി ഊരകം എന്നിവര്‍ നേതൃത്വം നല്കി. ചടങ്ങില്‍ വിവിധ പഞ്ചായത്ത് കെഎംസിസി നേതാക്കളും പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.
ദുബൈയിലെ വേങ്ങര മണ്ഡലം പ്രവര്‍ത്തകരുടെ സംഘടനാ ശേഷിയും നേതൃത്വപാടവവും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സിക്യൂട്ടീവ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ‘Learn the Role, Own the Responsibiltiy, Lead the Organization’ എന്ന ആശയത്തെ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളില്‍ ശില്പശാലകളും പരിശീലന പരിപാടികളും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. സംഘടനാ പ്രവര്‍ത്തനത്തിലെ ഉത്തരവാദിത്തം, നേതൃത്വപാടവം, പ്രവര്‍ത്തന മികവ് എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി ഈ പരിപാടി മാറുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.