അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍ ക്ലര്ക്ക്തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടg. ദേശീയ കാലാവസ്ഥാ കേന്ദ്രം വിവിധ സ്ഥലങ്ങളില്‍ മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നേരത്തെ തന്നെ രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടുമെന്നും മഴക്ക് സാധ്യതയുണ്ടെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫുജൈറ, ഖോര്‍ ഫക്കാന്, റാസല്‍ ഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അപകടകരമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മസാഫി മേഖലയിലുണ്ടായ കനത്ത മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതേ തുടര്‍ന്ന് പ്രത്യേക ആലിപ്പഴ മുന്നറിയിപ്പും നല്കി. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കുക, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും വെള്ളക്കെട്ടുകളും ഒഴിവാക്കുക, ഇടിമിന്നല്‍ സമയത്ത് തുറസ്സായ സ്ഥലങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും നില്‍ക്കരുത്, ശക്തമായ കാറ്റ് മൂലം വസ്തുക്കള്‍ പറന്നുവരാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും എന്‍സിഎം അറിയിച്ചു.