ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

ദോഹ: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുന്നതിനും നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കുന്നതിനുമായി യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ടെലിഫോണ്‍ സംഭാഷണം നടത്തി.
യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം സൈനിക ആക്രമണങ്ങള്‍ പുനരാരംഭിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഈ നിര്‍ണായക നീക്കം. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും തുടര്‍ച്ചയായ സംഭാഷണങ്ങളും നയതന്ത്ര മാര്‍ഗ്ഗങ്ങളും മാത്രമാണ് പോംവഴിയെന്ന് അമീര്‍ ട്രംപിനോട് ഊന്നിപ്പറഞ്ഞു. മേഖലയിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഇറാന് വിദേശകാര്യ മന്ത്രിയും ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് ഈ ടെലിഫോണ്‍ സംഭാഷണം നടന്നിരിക്കുന്നത്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനും യുഎസിനും ഇടയില്‍ നിര്‍ണായക നീക്കങ്ങളാണ് ഖത്തര്‍ നടത്തുന്നത്.