യുഎഇയില്‍ കാര്‍ റെന്റല്‍ കമ്പനികള്‍ ട്രാക്കിങ് സംവിധാനം സ്ഥാപിക്കണം

ദുബൈ: ഡാക്കറില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക് ഗെയിംസില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ച് റിയാന്‍ മല്‍ഹാന്‍. പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഫ്രാന്‍സിന്റെ മാഡി സൗവിനെ പരാജയപ്പെടുത്തിയാണ് റിയാന്‍ യു.എ.ഇ കായിക രംഗത്ത് പുതിയ ചരിത്രം കുറിച്ചത്.
ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ 21-17, 21-18 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റിയാന്റെ വിജയം. വിജയത്തിന് തൊട്ടുപിന്നാലെ നെറ്റിന് കുറുകെയെത്തി എതിരാളിയായ മാഡി സൗവിനെ കെട്ടിപ്പിടിച്ച് റിയാന്‍ പ്രകടിപ്പിച്ച കായിക മനോഭാവവും കായിക ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി.
ഈ മനോഹര നിമിഷത്തിന്റെ വീഡിയോ ഔദ്യോഗിക ഒളിമ്പിക്സ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ചരിത്രവും കായിക മനോഭാവവും ഒത്തുചേര്‍ന്നപ്പോള്‍’ എന്ന അടിക്കുറിപ്പോടെയാണ് ഒളിമ്പിക്സ് അധികൃതര്‍ വീഡിയോ പങ്കുവെച്ചത്. ‘യൂത്ത് ഒളിമ്പിക് ഗെയിംസില്‍ യു.എ.ഇയുടെ ആദ്യ സ്വര്‍ണ്ണമെഡല്‍ നേടി റിയാന്‍ മല്‍ഹാന്‍ ചരിത്രം കുറിച്ചിരിക്കുന്നു. വിജയത്തിന് തൊട്ടുപിന്നാലെ പരസ്പര ബഹുമാനത്തോടെയും കായിക മര്യാദയോടെയും അദ്ദേഹം എതിരാളിയെ കെട്ടിപ്പിടിക്കാന്‍ ഓടിയെത്തി,’ എന്ന് പോസ്റ്റില്‍ കുറിച്ചു.
ഫൈനലില്‍ കടുത്ത വെല്ലുവിളിയാണ് ഫ്രഞ്ച് താരമായ മാഡി സൗ ഉയര്‍ത്തിയത്. രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും റിയാന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. മാഡി സൗ വെള്ളിമെഡല്‍ നേടി.