സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

അബുദാബി: അബുദാബിയില്‍ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വയനാട് ജില്ലയിലെ പുല്‍പ്പള്ളി പെരിക്കലൂര്‍ സ്വദേശിയായ യാദവ് സിബി (24) യാണ് കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടത്. അബുദാബി വയനാട് ജില്ലാ കെഎംസിസി പ്രസിഡന്റ് നിഷാദ് മേപ്പാടിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഏകോപിപ്പിച്ച് പൂര്‍ത്തിയാക്കിയത്. മരണപ്പെട്ട യാദവ് സിബിയുടെ കുടുംബത്തിന് സംഘടന അനുശോചനം രേഖപ്പെടുത്തി.



