ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു

ന്യൂഡല്‍ഹി: എസ്.എഫ്.ഐ ഡല്‍ഹി ജില്ലാ സെക്രട്ടറിയും മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനായി ഡല്‍ഹി പോലീസ് സിപിഎം ദേശീയ ആസ്ഥാനമായ എ.കെ.ജി ഭവനില്‍ എത്തി. രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസിന്റെ നേതൃത്വത്തിലുള്ള നേതാക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസിന് ഐഷിയെ കസ്റ്റഡിയിലെടുക്കാനാകാതെ മടങ്ങേണ്ടി വന്നു. മുന്‍കൂര്‍ അനുമതിയോ കൃത്യമായ വാറണ്ടോ ഇല്ലാതെയാണ് പോലീസ് സംഘം എ.കെ.ജി ഭവനില്‍ എത്തിയത്. യൂണിഫോമോ നെയിംപ്ലേറ്റുകളോ ഇല്ലാതെ സിവിലിയന്‍ വസ്ത്രത്തില്‍ എത്തിയ ഉദ്യോഗസ്ഥരെ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ശക്തമായി ചോദ്യം ചെയ്തു. ഒരു ദേശീയ പാര്‍ട്ടിയുടെ ഓഫീസില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അതിക്രമിച്ചു കയറിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ചോദ്യം ചെയ്യലിനിടെ, മഴയായതിനാലാണ് യൂണിഫോം ധരിക്കാത്തത് എന്ന വിചിത്രമായ മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. നേതാക്കളുടെ ശക്തമായ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പോലീസ് സംഘത്തിന് ഒടുവില്‍ എ.കെ.ജി ഭവനില്‍ നിന്നും പിന്മാറേണ്ടി വന്നു.
2021ല്‍ ബംഗാ ഭവന് മുന്നില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട പഴയ കേസിലാണ് ഇപ്പോള്‍ അറസ്റ്റിന് എത്തിയത് എന്നാണ് പോലീസ് നല്കുന്ന വിശദീകരണം. എന്നാല്‍, ജൂലൈ 30ന് കോടതി ഈ കേസ് പരിഗണിക്കാനിരിക്കെ തിടുക്കപ്പെട്ട് പാര്‍ട്ടി ആസ്ഥാനത്ത് കയറിയുള്ള ഈ നടപടി അസാധാരണമാണെന്ന് എസ്.എഫ്.ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം അടുത്തിടെ നടന്ന നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കും ക്രമക്കേടുകള്‍ക്കുമെതിരെ ഉയര്‍ന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില്‍ ഐഷി ഘോഷ് സജീവമായി പങ്കെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്ന പരീക്ഷാ തട്ടിപ്പ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിദ്യാര്‍ത്ഥി നേതാക്കളെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് മൂന്ന് വര്‍ഷം പഴക്കമുള്ള കേസ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് പ്രതിപക്ഷവും വിദ്യാര്‍ത്ഥി സംഘടനകളും ആരോപിക്കുന്നു.