കൊടുംചൂട്: കാറിനുള്ളില്‍ താപനില 60 ഡിഗ്രിക്ക് മുകളിലെത്താന്‍ സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

അബുദാബി: യുഎഇയില്‍ പലയിടത്തും മഴ പെയ്തെങ്കിലും, ഒടുവില്‍ അബുദാബിയിലേക്കും മഴയെത്തി. കൊടുംചൂടില്‍ എരിപൊരി കൊള്ളുന്ന അബുദാബി നിവാസികള്‍ക്ക് ആശ്വാസം. ഇടിമിന്നലോടുകൂടിയ മഴ, ശക്തമായ കാറ്റ്, ചിലയിടങ്ങളില്‍ ആലിപ്പഴവര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും. ഈ ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴമേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത തോതില്‍ മഴ ലഭിക്കും. ശക്തമായ കാറ്റ് വീശുകയും പൊടിക്കാറ്റിനും മണല്‍ക്കാറ്റിനും സാധ്യതയുണ്ടാകുകയും ചെയ്യും. അല്‍ ഐന്‍, അല്‍ ദാഫ്ര പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ ചെറിയ ആലിപ്പഴവര്‍ഷം ഉണ്ടായേക്കാം. എന്‍സിഎം അറിയിപ്പനുസരിച്ച്, തിങ്കളാഴ്ച മുതല്‍ കാലാവസ്ഥ മാറി തുടങ്ങും. പ്രത്യേകിച്ച് ചൊവ്വാഴ്ച, അബുദാബിയുടെ ഉള്‍പ്രദേശങ്ങളില്‍ മഴയും ഇടിമിന്നലും ശക്തമാകാന്‍ സാധ്യതയുണ്ട്. വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് എന്‍സിഎം മുന്നറിയിപ്പ് നല്കി. മഴ പെയ്യുമ്പോള്‍ താഴ്ന്ന പ്രദേശങ്ങളും വാദികളും ഒഴിവാക്കുക. വാഹനത്തില്‍ പ്രഥമശുശ്രൂഷാ കിറ്റ് കരുതുക. വൈദ്യുതി തടസ്സം ഉണ്ടായാല്‍ ഉപയോഗിക്കാന്‍ ടോര്‍ച്ച് പോലുള്ള ബദല്‍ വെളിച്ച സൗകര്യം ഒരുക്കിവയ്ക്കുക എന്നീ നിര്‍ദേശങ്ങള്‍ നല്കി. മഴയുള്ള സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസും ആവശ്യപ്പെട്ടു. റോഡുകളിലെ ഇലക്ട്രോണിക് ബോര്‍ഡുകളിലും ട്രാഫിക് സൈന്‍ബോര്‍ഡുകളിലും കാണിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി കര്‍ശനമായി പാലിക്കണം. ഇത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് പൊലീസ് അറിയിച്ചു.