`ബിജെപി ഭരണം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചു: പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിനാധ്വാനം വേണ്ടി വരും’

ദുബൈ: കൃത്രിമ ബുദ്ധിയുടെ കാലഘട്ടത്തില്‍ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് അവ പ്രയോജനപ്പെടുത്താന്‍ സംഘടനകളും പ്രവര്‍ത്തകരും പ്രാപ്തരാവണമെന്ന് വ്യവസായിയും കവിയും ഗാനരചയിതാവുമായ ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര പറഞ്ഞു. ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ടോക്ക് ടൈം വിത്ത് ലീഡര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ലോകത്തിന്റെ പ്രവര്‍ത്തന രീതികളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ ഭയപ്പെടാതെ മനസ്സിലാക്കി, സമൂഹ സേവന രംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയണം. കാലത്തിനനുസരിച്ച് പ്രവര്‍ത്തന രീതികളിലും ചിന്തകളിലും മാറ്റം കൊണ്ടുവരുമ്പോഴാണ് സംഘടനകള്‍ കൂടുതല്‍ ശക്തമാകുന്നതെന്നും യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ദീര്‍ഘകാലത്തെ സംഘടനാ പ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവെച്ച യഹ്യ തളങ്കര, പുതിയ തലമുറയെ സംഘടനാ രംഗത്തേക്ക് ആകര്‍ഷിക്കുകയും അവര്‍ക്ക് നേതൃത്വ അവസരങ്ങള്‍ ഒരുക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. പദവികളേക്കാള്‍ പ്രധാനമാണ് ഉത്തരവാദിത്വബോധത്തോടെയുള്ള പ്രവര്‍ത്തനമെന്നും കൂട്ടായ പരിശ്രമത്തിലൂടെയാണ് സംഘടനകള്‍ക്ക് ദീര്‍ഘകാല വിജയം കൈവരിക്കാനാകുകയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യഹ്യ തളങ്കരക്ക് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം സമര്‍പ്പിച്ചു. സംഘടനാ രംഗത്തും സാമൂഹികസാംസ്കാരിക മേഖലകളിലും അദ്ദേഹം നല്കിയ വിലപ്പെട്ട സംഭാവനകളും നേതൃത്വ മികവും പരിഗണിച്ചാണ് ആദരം നല്‍കിയത്. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി സ്നേഹോപഹാരം കൈമാറി. ദുബൈയിലെ വെല്‍ഫിറ്റ് മനാറില്‍ നടന്ന പരിപാടിയില്‍ ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്. സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറി അഫ്സല് മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, സുബൈര്‍ കുബണൂര്‍, ആസിഫ് ഹൊസങ്കടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു