കാണാതായ മത്സ്യതൊഴിലാളികളുടെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു; കോസ്റ്റല്‍ പോലീസ് പ്രവര്‍ത്തനം ശക്തമാക്കും

ഷാര്‍ജ: യുഎഇയില്‍ അസ്ഥിര കാലാവസ്ഥ തുടരുന്നു. ചൊവ്വാഴ്ച വരെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഷാര്‍ജയിലെ അല്‍ മദം പ്രദേശത്ത് ഇന്ന് മഴ ലഭിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനിടെയാണ് മഴ. വരും ദിവസങ്ങളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിതമായതുമുതല്‍ ശക്തമായതുവരെയുള്ള മഴ ലഭിച്ചിരുന്നു. അല്‍ ഖൈര്‍ പ്രദേശത്തും അബുദാബി-അല്‍ ധഫ്ര റോഡിന്റെ സമീപപ്രദേശങ്ങളിലും മഴയ്ക്കൊപ്പം ശക്തമായ മണല്‍ക്കാറ്റും അനുഭവപ്പെട്ടു. ഇതുമൂലം ചില സ്ഥലങ്ങളില്‍ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, യുഎഇയുടെ കിഴക്കുഭാഗത്ത് രൂപപ്പെട്ട ഉപരിതല ന്യൂനമര്‍ദ്ദ മേഖലയുടെ സ്വാധീനവും അതിനോടൊപ്പം മുകളിലെ അന്തരീക്ഷത്തിലെ ദുര്‍ബലമായ ന്യൂനമര്‍ദ്ദവും കാരണം അസ്ഥിര കാലാവസ്ഥ ചൊവ്വാഴ്ച വരെ തുടരും.