ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

അബുദാബി: യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി മരുന്നുമായി 20 പേര് അറസ്റ്റില്‍. ഇറാഖില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ലഹരി സംഘത്തെ വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ പിടികൂടിയത്. 2,00,000 കാപ്റ്റഗോണ്‍ ഗുളികകളും 30 കിലോഗ്രാം മയക്കുമരുന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
സംഭവത്തില്‍ ഗള്‍ഫ്, അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 20 അംഗ അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലയെ അധികൃതര്‍ അറസ്റ്റ് ചെയ്തു. നാഷണല്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അതോറിറ്റിയും റാസല്‍ഖൈമ പോലീസും ഇറാഖ് ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റും ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനുമായി ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇറാഖിലെയും യുഎഇയിലെയും സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ കൈമാറിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. റാസല്‍ഖൈമ അതിര്‍ത്തി പ്രദേശം വഴി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനും തുടര്‍ന്ന് യുഎഇയിലുടനീളം വിതരണം ചെയ്യാനുമായിരുന്നു സംഘത്തിന്റെ പദ്ധതി. കാപ്റ്റഗോണ്‍ ഗുളികകള്‍ക്ക് പുറമെ കോക്കൈന്‍, ക്രിസ്റ്റല്‍ മെത്താംഫെറ്റമിന്‍, കഞ്ചാവ്, ഹാഷിഷ് തുടങ്ങിയ മയക്കുമരുന്നുകളും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു. കടത്താന്‍ ശ്രമിക്കുന്നതിനിടെ ചില പ്രതികളെ കൈയോടെ പിടികൂടുകയും, ബാക്കിയുള്ളവരെ യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സുരക്ഷാ സേന വലയിലാക്കുകയുമായിരുന്നു.